Top

പ്രഭാസ് ചിത്രം ‘രാധേ ശ്യാം’; റിലീസ് പ്രഖ്യാപിച്ചു

പ്രഭാസ് കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം രാധേ ശ്യാമിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ജനുവരി 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം തിയറ്ററില്‍ തന്നെയായിരിക്കും റിലീസ് ചെയ്യുക എന്ന അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. പ്രഭാസിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. രാധേ ശ്യാം ഒടിടി റിലീസായിരിക്കുമെന്ന അഭ്യൂഹങ്ങളും നേരത്തെ വന്നിരുന്നു. 400 കോടിക്ക് ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിന് വിറ്റു. ഇതോടെ രാധേ ശ്യാം ഒടിടി വാങ്ങിയ ഏറ്റവും വില കൂടിയ തെലുങ്കു ചിത്രമായി […]

30 July 2021 1:46 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രഭാസ് ചിത്രം ‘രാധേ ശ്യാം’; റിലീസ് പ്രഖ്യാപിച്ചു
X

പ്രഭാസ് കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം രാധേ ശ്യാമിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ജനുവരി 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം തിയറ്ററില്‍ തന്നെയായിരിക്കും റിലീസ് ചെയ്യുക എന്ന അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. പ്രഭാസിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.

രാധേ ശ്യാം ഒടിടി റിലീസായിരിക്കുമെന്ന അഭ്യൂഹങ്ങളും നേരത്തെ വന്നിരുന്നു. 400 കോടിക്ക് ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിന് വിറ്റു. ഇതോടെ രാധേ ശ്യാം ഒടിടി വാങ്ങിയ ഏറ്റവും വില കൂടിയ തെലുങ്കു ചിത്രമായി മാറിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ റിലീസ് പ്രഖ്യാപനത്തോടെ അത്തരം അഭ്യൂഹങ്ങള്‍ക്ക് ഉത്തരമായി.

രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന രാധേ ശ്യാം ബഹുഭാഷാ ചിത്രമായാണ് എത്തുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. വേറിട്ടൊരു വേഷത്തിലാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത് എന്നതാണ് വലിയ പ്രത്യേകതകളിലൊന്ന്. പൂജ ഹെഡ്ജാണ് ചിത്രത്തിലെ നായിക.

മലയാളത്തിന്റെ പ്രിയതാരം ജയറാമും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.’പ്രഭാസുമായി ഒന്നിക്കാന്‍ സാധിച്ചതില്‍ സന്തോഷം.അദ്ദേഹത്തിന്റെ സത്യസന്ധത, പ്രതിബദ്ധത, സ്ഥിരോത്സാഹം എല്ലാം നേരില്‍ കാണാന്‍ സാധിച്ചു. രാധേ ശ്യാം വളരെ ഹൃദയസ്പര്‍ശിയായ ചിത്രമായിരിക്കും’, ജയറാം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു.

Next Story