Top

സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് ആരോപണം; ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയ്‌ക്കെതിരെ അവകാശലംഘനനോട്ടീസ് നല്‍കി ശബരീനാഥന്‍ എംഎല്‍എ

സിഐജി റിപ്പോര്‍ട്ട് കിഫ്ബിയ്ക്ക് ചോര്‍ത്തിനല്‍കിയെന്ന് എംഎല്‍എ നോട്ടീസിലൂടെ ആരോപിച്ചു.

27 Nov 2020 9:44 AM GMT

സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് ആരോപണം; ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയ്‌ക്കെതിരെ അവകാശലംഘനനോട്ടീസ് നല്‍കി ശബരീനാഥന്‍ എംഎല്‍എ
X

സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് ആരോപിച്ച് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയിക്കെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. കെഎസ് ശബരീനാഥന്‍ എംഎല്‍എയാണ് സ്പീക്കര്‍ക്ക് മുന്‍പാകെ നോട്ടീസ് നല്‍കിയത്. നിയമസഭ നടപടിക്രമം സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ്. സിഐജി റിപ്പോര്‍ട്ട് കിഫ്ബിയ്ക്ക് ചോര്‍ത്തിനല്‍കിയെന്ന് എംഎല്‍എ നോട്ടീസിലൂടെ ആരോപിച്ചു.


സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍വെക്കുംമുന്‍പ് ധനമന്ത്രി വിശദീകരണം നല്‍കിയതില്‍ സ്പീക്കര്‍ക്ക് അതൃപ്തിയുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് മാധ്യമസൃഷ്ടി മാത്രമാണെന്നായിരുന്നു ധനമന്ത്രിയുടെ വിശദീകരണം.

റിപ്പോര്‍ട്ട് സഭയില്‍വെക്കുന്നതിന് മുന്‍പ് തന്നെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിശദീകരിക്കുന്നത് നടപടിക്രമം തെറ്റിച്ചനടപടിയാണെങ്കിലും അവകാശലംഘനമാകുമോ എന്നത് സംബന്ധിച്ച് സ്പീക്കര്‍ നിയമോപദേശം തേടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് വായിച്ച റിപ്പോര്‍ട്ടാണ് തനിക്ക് ലഭിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക്ക് വിശദീകരിച്ചിരുന്നു.

Next Story