Top

ചാനല്‍ ചര്‍ച്ചയ്ക്കിടെ മാസ്‌ക് കൊണ്ട് മുഖം തുടച്ചു; ഖേദപ്രകടനവുമായി പിപി ചിത്തരഞ്ജന്‍ എംഎല്‍എ

ചാനല്‍ ചര്‍ച്ചയ്ക്കിടെ മാസക്് കൊണ്ട് മുഖം തുടയ്ക്കുന്ന ദൃശ്യം വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ഖേദപ്രകടനവുമായി പിപി ചിത്തരഞ്ജന്‍ എംഎല്‍എ. കൈയ്യില്‍ ടൗവല്‍ ഇല്ലാത്തതിനാല്‍ അടുത്ത ദിവസം ഉപയോഗിക്കാന്‍ വെച്ചിരുന്ന മാസ്‌ക് കൊണ്ട് കുഖം തുടയ്ക്കുകയായിരുന്നെന്നും ഇനി ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്നും പിപി ചിത്തരഞ്ജന്‍ പറഞ്ഞു. കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന വേളയില്‍ എംഎല്‍എ മാസ്‌ക്ക് കൊണ്ട് മുഖം തുടയ്ക്കുന്ന ചിത്രവും ദൃശ്യവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘എനിക്ക് പറ്റിയ ഒരു തെറ്റാണ്. ഞാന്‍ അന്ന് വെച്ചിരുന്നത് ഡബിള്‍ സര്‍ജിക്കല്‍ […]

14 July 2021 11:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചാനല്‍ ചര്‍ച്ചയ്ക്കിടെ മാസ്‌ക് കൊണ്ട് മുഖം തുടച്ചു; ഖേദപ്രകടനവുമായി പിപി ചിത്തരഞ്ജന്‍ എംഎല്‍എ
X

ചാനല്‍ ചര്‍ച്ചയ്ക്കിടെ മാസക്് കൊണ്ട് മുഖം തുടയ്ക്കുന്ന ദൃശ്യം വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ഖേദപ്രകടനവുമായി പിപി ചിത്തരഞ്ജന്‍ എംഎല്‍എ. കൈയ്യില്‍ ടൗവല്‍ ഇല്ലാത്തതിനാല്‍ അടുത്ത ദിവസം ഉപയോഗിക്കാന്‍ വെച്ചിരുന്ന മാസ്‌ക് കൊണ്ട് കുഖം തുടയ്ക്കുകയായിരുന്നെന്നും ഇനി ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്നും പിപി ചിത്തരഞ്ജന്‍ പറഞ്ഞു. കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന വേളയില്‍ എംഎല്‍എ മാസ്‌ക്ക് കൊണ്ട് മുഖം തുടയ്ക്കുന്ന ചിത്രവും ദൃശ്യവും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

‘എനിക്ക് പറ്റിയ ഒരു തെറ്റാണ്. ഞാന്‍ അന്ന് വെച്ചിരുന്നത് ഡബിള്‍ സര്‍ജിക്കല്‍ മാസ്‌ക്കാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു. അന്നേ ദിവസം തിരുവനന്തപുരം മീഡിയാവണ്‍ സ്റ്റുഡിയോയിലായിരുന്നു ചാനല്‍ ചര്‍ച്ചയ്ക്ക് എത്തേണ്ടിയിരുന്നത്. ട്രെയിന്‍ വൈകിയത് മൂലം ചര്‍ച്ച തുടങ്ങി 15മിനിറ്റ് കഴിഞ്ഞാണ് ഞാന്‍ ചര്‍ച്ചയ്ക്ക് കയറിയത്. പെട്ടെന്ന് സ്റ്റെപ്പ് കയറി ധൃതിയില്‍ നടന്നപ്പോള്‍ വിയര്‍ത്തു. ചര്‍ച്ച തുടങ്ങി എന്നത് കൊണ്ട് തന്നെ ക്യാമറയ്ക്ക് മുന്‍പില്‍ ഇരുന്നപ്പോള്‍ മുഖം കഴുകാനുള്ള സമയം പോലും ലഭിച്ചില്ല. എന്റെ ബാഗില്‍ ടവ്വല്‍ ഇല്ലായിരുന്നു. അടുത്ത ദിവസം ഉപയോഗിക്കാന്‍ കരുതിവെച്ചിരുന്ന ച95 വെള്ള മാസ്‌ക്ക് ഒരെണ്ണം പുതിയത് ഇരിപ്പുണ്ടായിരുന്നു. പെട്ടെന്ന് അതിന്റെ പുറംവശം കൊണ്ട് വിയര്‍പ്പ് തുള്ളികള്‍ ഒപ്പിയെടുക്കുകയാണുണ്ടായത്. അടുത്ത ദിവസം വേറെ മാസ്‌ക്കാണ് ഉപയോഗിച്ചത്. എന്റെ ഭാഗത്ത് നിന്നും തെറ്റായ ഒരു സന്ദേശം നല്‍കാന്‍ ഇടയാക്കിയതില്‍ എനിക്ക് ഖേദമുണ്ട്. എന്നില്‍ നിന്നും ഇത്തരം വീഴ്ചകള്‍ തുടര്‍ന്ന് ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. മേലില്‍ ഇത് അവര്‍ത്തിക്കില്ലെന്നും ആരും ഈ തെറ്റ് ആവര്‍ത്തിക്കരുതെന്നും ഞാന്‍ വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു,’ പിപി ചിത്തരജ്ഞന്‍ പറഞ്ഞു.

Next Story