Top

‘രാജ്യദ്രോഹമാണ്’, കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്ന് പിപി മുകുന്ദന്‍

കൊടകര കുഴല്‍പ്പണക്കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍. സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ കണ്ടെത്തണമെന്നും ദേശീയ നേതൃത്വും സംഭവം അന്വേഷിക്കണമെന്നും പിപി മുകുന്ദന്‍ ആവശ്യപ്പെട്ടു. സംഭവം നടന്നിട്ടുണ്ടെങ്കില്‍ രാജ്യദ്രോഹക്കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു. കേള്‍ക്കുന്നത് മാത്രമേ അറിയുകയുള്ളൂ. സമഗ്രമായ അന്വേഷണം വേണം. പിണറായി സര്‍ക്കാരിന്റെ പോലീസാണല്ലോ. കെ സുരേന്ദ്രനും അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ബിജെപി ദേശീയ നേതൃത്വവും സംഭവത്തില്‍ അന്വേഷണം നടത്തണം. കുറ്റക്കാരെ കണ്ടെത്തിയാല്‍ അവരും നടപടിയെടുക്കുമെന്നാണ് എന്റെ വിശ്വാസമെന്നും പിപി മുകുന്ദന്‍ […]

2 Jun 2021 8:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘രാജ്യദ്രോഹമാണ്’, കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്ന് പിപി മുകുന്ദന്‍
X

കൊടകര കുഴല്‍പ്പണക്കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍. സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ കണ്ടെത്തണമെന്നും ദേശീയ നേതൃത്വും സംഭവം അന്വേഷിക്കണമെന്നും പിപി മുകുന്ദന്‍ ആവശ്യപ്പെട്ടു. സംഭവം നടന്നിട്ടുണ്ടെങ്കില്‍ രാജ്യദ്രോഹക്കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

കേള്‍ക്കുന്നത് മാത്രമേ അറിയുകയുള്ളൂ. സമഗ്രമായ അന്വേഷണം വേണം. പിണറായി സര്‍ക്കാരിന്റെ പോലീസാണല്ലോ. കെ സുരേന്ദ്രനും അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ബിജെപി ദേശീയ നേതൃത്വവും സംഭവത്തില്‍ അന്വേഷണം നടത്തണം. കുറ്റക്കാരെ കണ്ടെത്തിയാല്‍ അവരും നടപടിയെടുക്കുമെന്നാണ് എന്റെ വിശ്വാസമെന്നും പിപി മുകുന്ദന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം.

‘ബിജെപിയുടെ പഴയ കാലത്തെയും പുതിയ കാലത്തെയും പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ മാനസിക വിമഷമം ഉണ്ടാക്കിയ സംഭവമാണിത്. ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഇതിനെ ഒരിക്കലും ന്യായീകരിക്കുന്നില്ല. ബിജെപിയുടെ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണം,’ പിപി മുകുന്ദന്‍ പറഞ്ഞു.

Next Story