Top

ശബരിമല വിഷയത്തില്‍ കെ സുരേന്ദ്രന്‍ വിശ്വാസികളെ കബളിപ്പിക്കുകയാണ്; ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പിപി മുകുന്ദന്‍

തിരുവനന്തപുരം: കേരളത്തിലെ ബിജെപി സംഘടന സംവിധാനത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് പ്രതികരിച്ച് പാര്‍ട്ടി മുന്‍ ദക്ഷിണേന്ത്യാ സംഘടന സെക്രട്ടറി പിപി മുകുന്ദന്‍. ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വം പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനോടാണ് പ്രതികരണം. ശബരിമല വിഷയത്തില്‍ കെ സുരേന്ദ്രന്‍ വിശ്വാസികളെ കബളിപ്പിക്കുകയാണ്. ശ്രീധരന്‍പിള്ളക്ക് മുന്‍ ഗവണര്‍മാരുടെ മാതൃകങ്ങള്‍ പാഠമാകേണ്ടതാണെന്നും പിപി മുകുന്ദന്‍ പറഞ്ഞു. പ്രസ്ഥാനത്തിന് വേണ്ടി ത്യാഗം ചെയ്തവരെ കൂടി സ്ഥാനമാനങ്ങള്‍ക്ക് പരിഗണിക്കണം. നേരത്തെ രൂപീകരിച്ച മാര്‍ഗനിര്‍ദേശക മണ്ഡല്‍ സംവിധാനം […]

17 Feb 2021 9:52 AM GMT

ശബരിമല വിഷയത്തില്‍ കെ സുരേന്ദ്രന്‍ വിശ്വാസികളെ കബളിപ്പിക്കുകയാണ്; ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പിപി മുകുന്ദന്‍
X

തിരുവനന്തപുരം: കേരളത്തിലെ ബിജെപി സംഘടന സംവിധാനത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് പ്രതികരിച്ച് പാര്‍ട്ടി മുന്‍ ദക്ഷിണേന്ത്യാ സംഘടന സെക്രട്ടറി പിപി മുകുന്ദന്‍. ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വം പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനോടാണ് പ്രതികരണം.

ശബരിമല വിഷയത്തില്‍ കെ സുരേന്ദ്രന്‍ വിശ്വാസികളെ കബളിപ്പിക്കുകയാണ്. ശ്രീധരന്‍പിള്ളക്ക് മുന്‍ ഗവണര്‍മാരുടെ മാതൃകങ്ങള്‍ പാഠമാകേണ്ടതാണെന്നും പിപി മുകുന്ദന്‍ പറഞ്ഞു.

പ്രസ്ഥാനത്തിന് വേണ്ടി ത്യാഗം ചെയ്തവരെ കൂടി സ്ഥാനമാനങ്ങള്‍ക്ക് പരിഗണിക്കണം. നേരത്തെ രൂപീകരിച്ച മാര്‍ഗനിര്‍ദേശക മണ്ഡല്‍ സംവിധാനം സജീവമല്ലെന്നും പിപി മുകുന്ദന്‍ പറഞ്ഞു.

തലമുതിര്‍ന്ന നേതാക്കള്‍ നിസംഗരും നിഷ്‌ക്രിയരും ആയി മാറി പോയി. അവരെ കൂടെ വരുന്ന തെരഞ്ഞെടുപ്പില്‍ സജീവമായി പരിഗണിച്ചാല്‍ ബിജെപിക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്നും പിപി മുകുന്ദന്‍ പറഞ്ഞു.

Next Story