‘ഡിവൈഎഫ്ഐയില്‍ പ്രവര്‍ത്തിച്ചവരെ ഇന്ന് കൊണ്ടുവന്നു സ്ഥാനാര്‍ത്ഥിയാക്കുന്നു’; ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അവമതിപ്പുണ്ടാക്കിയെന്ന് പിപി മുകുന്ദന്
തിരുവനന്തപുരം: ആര് ബാലശങ്കറിന് സീറ്റ് നിഷേധിക്കപ്പെട്ടതും ചില മണ്ഡലങ്ങളില്‍ സിപിഐഎം-ബിജെപി ഡീല്‍ ഉണ്ടെന്ന അദ്ദേഹത്തിന്റെ ആരോപണവും ബിജെപി കേന്ദ്ര നേതൃത്വം അന്വേഷിക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്. ബാലശങ്കറെപ്പോലെ ഒരാള്‍ ഇക്കാര്യം പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് വിശ്വാസ്യത തോന്നും, ഇക്കാര്യം അന്വേഷിച്ചു സത്യം കണ്ടെത്തിയില്ലെങ്കില്‍ ഭാവിയില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും ആളുകളുടെ സംശയം ദൂരികരിക്കേണ്ടത് പ്രസ്ഥാനത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലായിരുന്നു മുകുന്ദന്റെ പ്രതികരണം. അടിയന്തരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനോടൊപ്പം ചേര്‍ന്ന് പാര്‍ട്ടി […]

തിരുവനന്തപുരം: ആര് ബാലശങ്കറിന് സീറ്റ് നിഷേധിക്കപ്പെട്ടതും ചില മണ്ഡലങ്ങളില്‍ സിപിഐഎം-ബിജെപി ഡീല്‍ ഉണ്ടെന്ന അദ്ദേഹത്തിന്റെ ആരോപണവും ബിജെപി കേന്ദ്ര നേതൃത്വം അന്വേഷിക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്. ബാലശങ്കറെപ്പോലെ ഒരാള്‍ ഇക്കാര്യം പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് വിശ്വാസ്യത തോന്നും, ഇക്കാര്യം അന്വേഷിച്ചു സത്യം കണ്ടെത്തിയില്ലെങ്കില്‍ ഭാവിയില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും ആളുകളുടെ സംശയം ദൂരികരിക്കേണ്ടത് പ്രസ്ഥാനത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലായിരുന്നു മുകുന്ദന്റെ പ്രതികരണം.
അടിയന്തരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനോടൊപ്പം ചേര്‍ന്ന് പാര്‍ട്ടി മത്സരിച്ചിട്ടുണ്ട്. അന്ന് ജനതാ പാര്‍ട്ടിയായിരുന്നു. എന്നാല്‍ ഏതെങ്കിലും മണ്ഡലത്തില്‍ രഹസ്യമായ നീക്കുപോക്ക് ബിജെപി ഉണ്ടാക്കാറില്ല. അങ്ങനെ വോട്ട് മറിക്കാനും കഴിയില്ലെന്ന് പിപി മുകുന്ദന് പറഞ്ഞു.
സ്ഥാനാര്‍ത്ഥിയാക്കിയ ചിലര്‍ അക്കാര്യം അറിയില്ലെന്ന് പറയുന്നു. വേറെ ചിലര്‍ രാജിവെയ്ക്കുന്നു. ഇന്നലെ വരെ ഡിവൈഎഫ്ഐയില്‍ പ്രവര്‍ത്തിച്ചവരെ ഇന്ന് കൊണ്ടുവന്നു സ്ഥാനാര്‍ത്ഥിയാക്കുന്നു. ഇത്രയും നാള് ബിജെപിക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയവര്‍ തഴയപ്പെടുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇതൊക്കെ ശ്രദ്ധിക്കേണ്ടതായിരുന്നു. മറ്റു പാര്‍ട്ടികളുമായി ബിജെപിക്ക് ഒരു വ്യത്യാസവുമില്ല എന്നല്ലേ ഇതൊക്കെ കാണുന്നവര്‍ക്ക് തോന്നുകയെന്നും പിപി മുകുന്ദന് പറഞ്ഞു.