‘നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥി വരും’; കെ മുരളീധരന്
നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് യുഡിഎഫിന് ശക്തനായ സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് കെ. മുരളീധരന്. അക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്നും മുരളീധരന് പറഞ്ഞു. മാണി സി കാപ്പന് യുഡിഎഫിലേക്ക് വരുകയാണെങ്കില്‍ എല്ലാവരും സ്വാഗതം ചെയ്യുമെന്നും കോണ്‍ഗ്രസും യുഡിഎഫും ആ തീരുമാനമെടുത്തിട്ടുണ്ടെന്നും മുരളീധരന് മനോരമ ന്യൂസിനോട് പറഞ്ഞു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും ഹരിപ്പാടില്‍ രമേശ് ചെന്നിത്തലയും മത്സരിക്കും. അവരെ അതാത് മണ്ഡലങ്ങളില്‍ നിന്ന് മാറ്റിയാല്‍ അതിനര്‍ത്ഥം ആ നിയമസഭാ മണ്ഡലങ്ങള്‍ നഷ്ടപ്പെടുന്നു എന്നാണെന്നും മുരളീധരന് പറഞ്ഞു. കെ. മുരളീധരന്റെ വാക്കുകള്‍: ”സീറ്റിനേക്കുറിച്ച് തര്‍ക്കമില്ലല്ലോ? മാണി സി […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് യുഡിഎഫിന് ശക്തനായ സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് കെ. മുരളീധരന്. അക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്നും മുരളീധരന് പറഞ്ഞു. മാണി സി കാപ്പന് യുഡിഎഫിലേക്ക് വരുകയാണെങ്കില്‍ എല്ലാവരും സ്വാഗതം ചെയ്യുമെന്നും കോണ്‍ഗ്രസും യുഡിഎഫും ആ തീരുമാനമെടുത്തിട്ടുണ്ടെന്നും മുരളീധരന് മനോരമ ന്യൂസിനോട് പറഞ്ഞു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും ഹരിപ്പാടില്‍ രമേശ് ചെന്നിത്തലയും മത്സരിക്കും. അവരെ അതാത് മണ്ഡലങ്ങളില്‍ നിന്ന് മാറ്റിയാല്‍ അതിനര്‍ത്ഥം ആ നിയമസഭാ മണ്ഡലങ്ങള്‍ നഷ്ടപ്പെടുന്നു എന്നാണെന്നും മുരളീധരന് പറഞ്ഞു.
കെ. മുരളീധരന്റെ വാക്കുകള്‍: ”സീറ്റിനേക്കുറിച്ച് തര്‍ക്കമില്ലല്ലോ? മാണി സി കാപ്പന് വരുകയാണെങ്കില്‍ എല്ലാവരും സ്വാഗതം ചെയ്യും. കോണ്‍ഗ്രസും യുഡിഎഫും ആ തീരുമാനമെടുത്തിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയോട് പുതുപ്പള്ളിക്ക് ഒരു സ്നേഹമുണ്ട്. രമേശ് ചെന്നിത്തലയ്ക്ക് ഹരിപ്പാടിന് ഒരു സ്നേഹമുണ്ട്. ഇവരെയൊക്കെ അതാത് സ്ഥലങ്ങളില്‍ നിന്ന് മാറ്റിയാല്‍ അതിനര്‍ത്ഥം ആ നിയമസഭാ മണ്ഡലങ്ങള്‍ നഷ്ടപ്പെടുന്നു എന്നാണ്. അതുകൊണ്ട് അങ്ങനെയൊരു തീരുമാനമൊന്നും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല. എന്നാല്‍ നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ടാകും. അക്കാര്യത്തില്‍ സംശയമില്ല. പാര്‍ട്ടി ഒരിക്കലും കെ സുധാകരനെ കൈവിട്ടില്ല. അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയെ പാര്‍ട്ടി അംഗീകരിച്ചിട്ടുണ്ട്.” കേന്ദ്രസര്‍ക്കാരുമായി പിണറായി സര്‍ക്കാരുണ്ടാക്കിയ ധാരണയാണ് സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകള്‍ മരവിക്കാന്‍ കാരണമെന്നും മുരളീധരന് പറഞ്ഞു.
ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമത്തും സ്വാധീന മണ്ഡലങ്ങളായ വട്ടിയൂര്‍കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ ശക്തരായ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നേമം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.