
ആഫ്രിക്കയില്‍ തുടരുന്ന നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ എംഎല്‍എ നാട്ടിലെത്തുന്നതിനുമുന്‍പേ നിലമ്പൂര്‍ മണ്ഡലത്തില്‍ അദ്ദേഹത്തിനുവേണ്ടിയുള്ള പ്രചരണം ആരംഭിച്ച് എല്‍ഡിഎഫ്. നിലമ്പൂരിന്റെ വിവിധ ഭാഗങ്ങളില്‍ അന്‍വറിന്റെ ചിത്രങ്ങളുള്ള പോസ്റ്ററുകള്‍ നിരന്നുകഴിഞ്ഞു. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലും ചന്തക്കുന്നിലും പത്തോളം പടുകൂറ്റന്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
നിലമ്പൂര്‍ കാത്തിരിക്കുന്നു എന്ന വാചകത്തോടൊപ്പം അന്‍വര്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ചിത്രങ്ങളാണ് മണ്ഡലത്തിലാകെ നിറയുന്നത്. നിലമ്പൂരില്‍ അദ്ദേഹം നടത്തിയ വികസന പ്രവര്‍ത്തനങ്ങളും അനുവദിച്ച തുകയും ചില ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
ആഫ്രിക്കയില്‍ നിന്നും വ്യാഴാഴ്ച്ച നാട്ടിലെത്തുമെന്ന് കഴിഞ്ഞ ദിവസം അന്‍വര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വറിനായി എല്‍ഡിഎഫ് പ്രചരണം ആരംഭിച്ചത്. ന്റെ കച്ചവട സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വരികയും ബാധ്യതകള്‍ വര്‍ധിച്ചതും കാരണമാണ് ആഫ്രിക്കയിലേക്ക് പോയതെന്ന് പിവി അന്‍വര്‍ ഫേസ്ബുക്ക് ലൈവിലൂടെ വിശദീകരിച്ചിരുന്നു.
രാഷ്ട്രീയത്തില്‍ നിന്ന് ഒന്നും തിരിച്ച് പ്രതീക്ഷിച്ചിട്ടില്ലെന്ന് അന്‍വര്‍ ലൈവ് വീഡിയോയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തിനിടെ ഒരു ബ്രിട്ടാനിയ ബിസ്‌കറ്റു പോലും വാങ്ങാനുള്ള പണം പോലും സര്‍ക്കാര്‍ എംഎല്‍എമാര്‍ക്ക് നല്‍കുന്ന ശമ്പളത്തില്‍ നിന്ന് ഞാന്‍ എടുത്തിട്ടില്ല. നിയമസഭാ സാമാജികന്‍ എന്ന നിലയ്ക്ക് ഒരു ലാഭവും ഞാന്‍ ഉണ്ടാക്കിയിട്ടില്ല. എംഎല്‍എമാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച മൂന്നു ലക്ഷം രൂപയുടെ ഡീസലും ട്രെയിന്‍ അലവന്‍സും അല്ലാതെ ഒരു പൈസയും സര്‍ക്കാരില്‍ നിന്ന് സ്വീകരിച്ചിട്ടില്ലെന്നും വിശദീകരിക്കുന്ന അന്‍വറിന്റെ വീഡിയ വൈറലായിരുന്നു.