Top

‘വര്‍ഗ വഞ്ചകാ… രക്തസാക്ഷികള്‍ പൊറുക്കില്ല’; ജി സുധാകരനെതിരെ ആലപ്പുഴയില്‍ പോസ്റ്ററുകള്‍

ആരാണ് പോസ്റ്ററുകള്‍ പതിച്ചത് എന്ന് വ്യക്തമായിട്ടില്ല.

22 April 2021 2:02 AM GMT

‘വര്‍ഗ വഞ്ചകാ… രക്തസാക്ഷികള്‍ പൊറുക്കില്ല’; ജി സുധാകരനെതിരെ ആലപ്പുഴയില്‍ പോസ്റ്ററുകള്‍
X

മന്ത്രി ജി സുധാകരനെതിരെ പുന്നപ്ര സമരഭൂമി വാര്‍ഡില്‍ പോസ്റ്ററുകള്‍. ജി സുധാകരന്‍ വര്‍ഗ വഞ്ചകനാണെന്നും രക്തസാക്ഷികള്‍ പൊറുക്കില്ലെന്നും പറയുന്ന പോസ്റ്ററുകളാണ് സുധാകരനെതിരെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്നലെ രാത്രിവരെ ഇല്ലാതിരുന്ന പോസ്റ്ററുകള്‍ ഇന്ന് വെളുപ്പിനെ പ്രത്യക്ഷപ്പെടുകയായിരുന്നു. സിപിഐഎം പ്രാദേശിക പ്രവര്‍ത്തകരെത്തി പോസ്റ്ററുകള്‍ ഉടന്‍ തന്നെ നീക്കം ചെയ്തിട്ടുണ്ട്. ആരാണ് പോസ്റ്ററുകള്‍ പതിച്ചത് എന്ന് വ്യക്തമായിട്ടില്ല. സിപിഐഎം ജില്ലാ നേതൃത്വം വിഷയത്തില്‍ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

ഇന്നലെ രാത്രിയാണ് പുന്നപ്ര വയലാർ സമരഭൂമിയിൽ റെയിൽവേ ക്രോസിനോട് ചേർന്ന് പോസ്റ്റർ പതിപ്പിച്ചത്. രാവിലെ പ്രവർത്തകരെത്തി പോസ്റ്റർ നീക്കം ചെയ്തു. സുധാകരൻ വർഗവഞ്ചകൻ ആണെന്നും രക്തസാക്ഷികൾ പൊറുക്കില്ലെന്നുമാണ് പോസ്റ്ററിലുള്ളത്. എന്നാൽ പോസ്റ്റർ സംബന്ധിച്ച് പ്രതികരിക്കാൻ സിപിഎം ജില്ലാ നേതൃത്വം തയ്യാറായില്ല. തനിക്കെതിരെ ജില്ലയിൽ പൊള്ളറ്റിക്കൽ ക്രിമിനലുകൾ പ്രവർത്തിക്കുന്നതായി ജി. സുധാകരൻ ആരോപിച്ചിരുന്നു. ആരോപണത്തിൽ സുധാകരന് പിന്തുണ നൽകി സി പി എം ജില്ലാ നേതൃത്വവും രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് തലേ ദിവസം അമ്പലപ്പുഴയിൽ ജി സുധാകരൻ്റെ പോസ്റ്റർ കീറി പകരം മറ്റൊരു പോസ്റ്റർ പതിച്ച സംഭവവും ഉണ്ടായി.

അഴിമതി വിരുദ്ധമുഖഛായ യുള്ള ജി.സുധാകരനെപ്പോലുള്ള നേതാവിനെതിരെ ജില്ലയിൽ വളർന്നു വരുന്ന വിഭാഗീയതയ്ക്ക് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മറുപടി നൽകാനാണ് സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം. കഴിഞ്ഞ ദിവസം ജില്ലയിൽ നിന്നുള്ള ഒരു സിപിഐഎം എംഎല്‍എ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റും മന്ത്രി ജി.സുധാകരനെ ലക്ഷ്യം വെച്ചുള്ള താണെന്ന് പറഞ്ഞ് പാർട്ടി പ്രവർത്തകർ തന്നെ രംഗത്ത് വന്നിരുന്നു.

Next Story