Top

കോണ്‍ഗ്രസില്‍ പോസ്റ്റര്‍ പ്രതിഷേധം തുടരുന്നു; മുരളീധരന്‍ വരണമെന്നാവശ്യം; രാജശേഖരനെതിരെ കനത്ത എതിര്‍പ്പ്

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ പ്രതിഷേധം തുടരുന്നു. കോണ്‍ഗ്രസ് എംപി കെ മുരളീധരനെ അനുകൂലിച്ചും കൊല്ലത്ത് ശൂരനാട് രാജശേഖരനെതിരെയുമാണ് പോസ്റ്റര്‍. കെ മുരളീധരനെ അനുകൂലിച്ച് തൃശൂരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘മുരളീധരനെ വിളിക്കൂ…കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്നാണ് പോസ്റ്റര്‍. യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍. നേരത്തെ കോഴിക്കോട് ജില്ലയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട പരാജയത്തിന് പിന്നാലെ കെ മുരളീധരന്‍ കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് വരണമെന്ന് ആവശ്യം ശക്തിപ്പെട്ടിട്ടുണ്ട്. ഒപ്പം മുല്ലപ്പള്ളി വിരുദ്ധ വികാരവും […]

19 Dec 2020 9:09 PM GMT

കോണ്‍ഗ്രസില്‍ പോസ്റ്റര്‍ പ്രതിഷേധം തുടരുന്നു; മുരളീധരന്‍ വരണമെന്നാവശ്യം; രാജശേഖരനെതിരെ കനത്ത എതിര്‍പ്പ്
X

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ പ്രതിഷേധം തുടരുന്നു. കോണ്‍ഗ്രസ് എംപി കെ മുരളീധരനെ അനുകൂലിച്ചും കൊല്ലത്ത് ശൂരനാട് രാജശേഖരനെതിരെയുമാണ് പോസ്റ്റര്‍. കെ മുരളീധരനെ അനുകൂലിച്ച് തൃശൂരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘മുരളീധരനെ വിളിക്കൂ…കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്നാണ് പോസ്റ്റര്‍. യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍.

നേരത്തെ കോഴിക്കോട് ജില്ലയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട പരാജയത്തിന് പിന്നാലെ കെ മുരളീധരന്‍ കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് വരണമെന്ന് ആവശ്യം ശക്തിപ്പെട്ടിട്ടുണ്ട്. ഒപ്പം മുല്ലപ്പള്ളി വിരുദ്ധ വികാരവും പലയിടങ്ങളിലായി ഉയര്‍ന്നു.

അതേസമയം കോണ്‍ഗ്രസിനെ ആര്‍എസ്എസിന് വിറ്റ് തുലച്ചുവെന്നാരോപിച്ചാണ് ശൂരനാട് രാജശേഖരനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ശൂരനാട് രാജശേഖരന്‍ ആര്‍ എസ്.എസ് റിക്രൂട്ടിങ്ങ് ഏജന്റാണെന്നും പരാമര്‍ശം. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചത്.ഡിസിസി, ആര്‍ എസ് പി ഓഫീസുകളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം എംപി കെ സുധാകരനെ അനുകൂലിച്ചും ഇന്ദിരാഭവന് മുന്നില്‍ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സുധാകരനെ വിളിക്കൂ… കോണ്‍ഗ്രസിനെ രക്ഷിക്കുവെന്നായിരുന്നു ബാനറിലെ ആവശ്യം. കെ സുധാരകരന്‍ എംപിയുടെ സംഘടനാപാടവം പാര്‍ട്ടി ഉപയോഗിക്കണമെന്ന ആവശ്യം ഇതികം കോണ്‍ഗ്രസില്‍ ശക്തിപ്പെട്ടിട്ടുണ്ട്. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തമെന്നാണ് ആവശ്യം. ലോക്സഭാംഗമാണെങ്കിലും സംസ്ഥാന രാഷ്ടീയത്തില്‍ സജീവമാകാന്‍ സുധാകരനും താല്‍പര്യം ഉണ്ട്.

ഇതിന് പുറമേ കൊല്ലത്ത് ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്ണക്കെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണെന്നാണ് ആക്ഷേപം. ഡിസിസി, ആര്‍എസ്പി ഓഫീസുകള്‍ക്ക് മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

ബിന്ദു കൃഷ്ണയെ പുറക്കാക്കണമെന്നും പോസ്റ്ററില്‍ ആവശ്യം ഉയര്‍ന്നു.സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപി ഏജന്റായ ഇവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശത്രുവാണെന്നും പോസ്റ്ററില്‍ പറയുന്നു.

Next Story