Top

‘നേതൃത്വമേ ചരിത്രം നിങ്ങള്‍ക്ക് മാപ്പ് തരില്ല’;ആലപ്പുഴയില്‍ അടങ്ങാതെ പോസ്റ്റര്‍ പ്രതിഷേധം; ജി സുധാകരനുവേണ്ടി എഐടിയുസിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍

ലപ്പുഴ മണ്ഡലത്തിലെ പാതിരപ്പള്ളിയിലും കലവൂരിലും പിപി ചിത്തരഞ്ജനെ മത്സരിപ്പിക്കുന്നതിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

9 March 2021 2:30 AM GMT

‘നേതൃത്വമേ ചരിത്രം നിങ്ങള്‍ക്ക് മാപ്പ് തരില്ല’;ആലപ്പുഴയില്‍ അടങ്ങാതെ പോസ്റ്റര്‍ പ്രതിഷേധം; ജി സുധാകരനുവേണ്ടി എഐടിയുസിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍
X

സി.പി.എം സ്ഥാനാർത്ഥി നിർണയത്തിനെത്തിനെതിരെ ആലപ്പുഴയില്‍ വീണ്ടും പോസ്റ്റര്‍ പ്രതിഷേധം. ആലപ്പുഴ മണ്ഡലത്തിൽ തോമസ് ഐസക്കിന് പകരം സി പി എം പരിഗണിക്കുന്ന പി പി ചിത്തരഞ്ജനെതിരെയാണ് പോസ്റ്ററുകൾ. സേവ് സിപിഎം എന്ന പേരിലാണ് പോസ്റ്റർ. അമ്പലപ്പുഴയിൽ സുധാകരന് വേണ്ടി എഐടിയുസിയുടെ ഫ്ലക്സുകളും ഉയർന്നു.

തോമസ് ഐസകിനെയും ജി സുധാകരണയും ഒഴിവാക്കിയുള്ള ആലപ്പുഴ, അമ്പലപ്പുഴ മണ്ഡ ലങ്ങളുടെ സ്ഥാനർത്ഥി പട്ടികയ്ക്കെതിരെ വ്യാപക പ്രതിഷേധം തുടരുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിൽ എച്ച് സലാമിനെ സ്ഥാനാർത്ഥിയാക്കരുതെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എഐടിയുസിയുടേതായി ജി സുധാകരന് പിന്തുണ പ്രഖ്യപിച്ചുള്ള ഫ്ലക്സ് ബോർഡുകളും നഗരത്തിൽ ഇന്ന് ഉയർന്നു.

ഇതിന് പുറമേയാണ് ആലപ്പുഴ മണ്ഡലത്തിലെ പാതിരപ്പള്ളിയിലും കലവൂരിലും പിപി ചിത്തരഞ്ജനെ മത്സരിപ്പിക്കുന്നതിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സഖാവ് ബെന്നിയുടെ രക്തസാക്ഷിത്തത്തിന് വില പറയരുതെന്നും നേതൃത്വമേ ചരിത്രം നിങ്ങൾക്ക് മാപ്പ് തരില്ലെന്നും എല്‍ഡിഎഫ്‌ ആലപ്പുഴ ഉറപ്പിക്കണമെങ്കിൽ ചിത്തരഞ്ജനെ ഒഴിവാക്കു എന്നും പോസ്റ്ററുകളിലുണ്ട്. നേതൃത്വത്തിൻ്റെ അപ്രതീക്ഷിക സ്ഥാനാർത്ഥി നിർണയത്തിനെതിരെ പലയിടത്തും പ്രതിഷേധം തുടരുകയാണ്. ആലപ്പുഴ ജില്ലാ കമ്മറ്റി ഒന്നടങ്കം മന്ത്രിമാരെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം ഇത് പരിഗണിച്ചിരുന്നില്ല.

Next Story