Top

‘കടിച്ചു തൂങ്ങിയാല്‍ പ്രവര്‍ത്തകര്‍ക്ക് അടിച്ചിറക്കേണ്ടി വരും’; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റര്‍ പ്രതിഷേധം

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റര്‍ പ്രതിഷേധം. എംഎല്‍എ ഹോസ്റ്റലിന് സമീപത്താണ് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കടിച്ചു തൂങ്ങിയാല്‍ പ്രവര്‍ത്തകര്‍ക്ക് അടിച്ചിറക്കേണ്ടി വരുമെന്ന് പോസ്റ്ററില്‍ പറയുന്നു. അതേസമയം പോസ്റ്ററില്‍ മുല്ലപ്പള്ളിയുടെ പേരെടുത്ത് പറയാതെയാണ് വിമര്‍ശനം. തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമാണെന്ന് വരുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും മുല്ലപ്പള്ളി പ്രതികരിച്ചിരുന്നു. ”പാര്‍ട്ടിയെ വെന്‍ഡിലേറ്ററി. ഇനി ശവദാപം കൂടി നടത്തിയേ മാറൂള്ളു എന്നാ പറയുന്നേ.. കടിച്ചു തൂങ്ങിയാല്‍ പ്രവര്‍ത്തകര്‍ക്ക് അടിച്ചിറക്കേണ്ടിവരും. കെ.പി.സി.സിയിലെ […]

8 May 2021 6:54 AM GMT

‘കടിച്ചു തൂങ്ങിയാല്‍ പ്രവര്‍ത്തകര്‍ക്ക് അടിച്ചിറക്കേണ്ടി വരും’; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റര്‍ പ്രതിഷേധം
X

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റര്‍ പ്രതിഷേധം. എംഎല്‍എ ഹോസ്റ്റലിന് സമീപത്താണ് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കടിച്ചു തൂങ്ങിയാല്‍ പ്രവര്‍ത്തകര്‍ക്ക് അടിച്ചിറക്കേണ്ടി വരുമെന്ന് പോസ്റ്ററില്‍ പറയുന്നു. അതേസമയം പോസ്റ്ററില്‍ മുല്ലപ്പള്ളിയുടെ പേരെടുത്ത് പറയാതെയാണ് വിമര്‍ശനം. തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമാണെന്ന് വരുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും മുല്ലപ്പള്ളി പ്രതികരിച്ചിരുന്നു.

”പാര്‍ട്ടിയെ വെന്‍ഡിലേറ്ററി. ഇനി ശവദാപം കൂടി നടത്തിയേ മാറൂള്ളു എന്നാ പറയുന്നേ.. കടിച്ചു തൂങ്ങിയാല്‍ പ്രവര്‍ത്തകര്‍ക്ക് അടിച്ചിറക്കേണ്ടിവരും. കെ.പി.സി.സിയിലെ സുഖ ജീവിതം ഉപേക്ഷിക്കുമെന്നോ? ശിവ ശിവ .. ചിന്തിക്കാന്‍ പോലും വയ്യ. പ്രവര്‍ത്തകരില്‍ നിന്ന് പിരിച്ച കോടികളുടെ ഫണ്ട് പിന്നെ ആര് ചിലവഴിക്കും. കുടുംബത്തിനൊപ്പം ആര്‍ഭാഡ ജീവിതം ആര് നയിക്കും. ഒരു ജോലിയുമെടുക്കണ്ട.. ആരോടും മറുപടി പറയേണ്ട. ചോദ്യം ചോദിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പറയാം. തടിതപ്പാം. കെപിസിസിയിലെ അ്ച്ചി ഭരണം അവസാനിപ്പിക്കുക. സേവ് കോണ്‍ഗ്രസ്.” പോസ്റ്ററില്‍ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം വിശകലനം ചെയ്യാന്‍ ചേര്‍ന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെയും ഉമ്മന്‍ചാണ്ടിയുടെയും വൈകാരികപ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമാണെന്ന് വരുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും മുല്ലപ്പള്ളി വൈകാരികമായി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനെന്ന നിലയില്‍ ഉത്തരവാദിത്വം തനിക്കാണെന്നും അത് ഏറ്റെടുക്കുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം, പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാക്കരുതെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.

പാര്‍ട്ടിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നാണ് രമേശ് ചെന്നിത്തല യോഗത്തിന് മുന്‍പാകെ അറിയിച്ചത്. പരസ്പരം ആരോപണം ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് പറഞ്ഞ് ചിരിക്കാന്‍ ഇനിയും അവസരമുണ്ടാക്കരുത്. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ബിജെപി അറിഞ്ഞു കൊണ്ട് എല്‍ഡിഎഫിന് വോട്ടു മറിച്ചു. 60 മണ്ഡലങ്ങളില്‍ എങ്ങനെ വന്നാലും എല്‍ഡിഎഫ് ജയിക്കുന്ന രീതിയിലാണ് മണ്ഡല പുനര്‍നിര്‍ണയം നടന്നതെന്നും ചെന്നിത്തല പറഞ്ഞു.

Next Story