‘ബിന്ദു കൃഷ്ണ ബിജെപി ഏജന്റ്, പുറത്താക്കി കോണ്‍ഗ്രസിനെ രക്ഷിക്കുക’; ബിന്ദുകൃഷ്ണക്കെതിരെ പോസ്റ്റര്‍
കൊല്ലം ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്ണക്കെതിരെ പോസ്റ്റര്‍. ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണെന്നാണ് ആക്ഷേപം. ഡിസിസി, ആര്‍എസ്പി ഓഫീസുകള്‍ക്ക് മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ബിന്ദു കൃഷ്ണയെ പുറക്കാക്കണമെന്നും പോസ്റ്ററില്‍ ആവശ്യം ഉയര്‍ന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപി ഏജന്റായ ഇവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശത്രുവാണെന്നും പോസ്റ്ററില്‍ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമായ സാഹചര്യത്തില്‍ തന്നെയാണ് കൊല്ലത്തും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാത്തി യുഡിഎഫ് […]

കൊല്ലം ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്ണക്കെതിരെ പോസ്റ്റര്‍. ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണെന്നാണ് ആക്ഷേപം. ഡിസിസി, ആര്‍എസ്പി ഓഫീസുകള്‍ക്ക് മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ബിന്ദു കൃഷ്ണയെ പുറക്കാക്കണമെന്നും പോസ്റ്ററില്‍ ആവശ്യം ഉയര്‍ന്നു.
സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപി ഏജന്റായ ഇവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശത്രുവാണെന്നും പോസ്റ്ററില്‍ പറയുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമായ സാഹചര്യത്തില്‍ തന്നെയാണ് കൊല്ലത്തും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാത്തി യുഡിഎഫ് പ്രചരണത്തിനിറങ്ങിയെങ്കിലും പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി സമിതിയില്‍ നേതാക്കള്‍ രൂക്ഷ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. വാര്‍ത്താ സമ്മേളനങ്ങള്‍ കണ്ട് ജനം വോട്ട് ചെയ്യുമെന്ന് നേതാക്കള്‍ കരുതരുതെന്നായിരുന്നു ഷാനി മോള് ഉസ്മാന്റെ വിമര്‍ശനം.

ഈ രീതിയിലാണ് പ്രവര്‍ത്തനം തുടരുന്നതെങ്കില്‍ ആറ് മാസം കഴിയുമ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ പരാജയം ചര്‍ച്ച ചെയ്യാന്‍ ഇതുപോലെ യോഗം ചേരാമെന്ന വി.ഡി സതീശനും പരിഹസിച്ചു. ബിജെപിയും സിപിഐഎമ്മും സോഷ്യല്‍മീഡിയകളെ മികച്ചരീതിയില്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസ് എന്തുചെയ്തുവെന്ന് വിഷ്ണുനാഥും ചോദിച്ചു.
- TAGS:
- Bindu Krishna
- Kollam DCC