Top

‘ഹാത്രസിലെ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ചേര്‍ന്ന്’; ബിജെപി പ്രചാരണത്തിനെതിരെ പരാതി

ഹാത്രസ് പെണ്‍കുട്ടിയുടെ പോസ്റ്റര്‍ പതിപ്പിച്ചതുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെതിരെ ബിജെപി സാമുദായിക ലഹളയിളക്കി വിടാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

7 Oct 2020 8:43 AM GMT

‘ഹാത്രസിലെ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ചേര്‍ന്ന്’; ബിജെപി പ്രചാരണത്തിനെതിരെ പരാതി
X

തമിഴ്‌നാട്ടില്‍ ബിജെപിയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വിഭാഗം നാഗര്‍കോയില്‍ പൊലീസ് സൂപ്രണ്ട് പരാതി നല്‍കി. ഹാത്രസ് പെണ്‍കുട്ടിയുടെ പോസ്റ്റര്‍ പതിപ്പിച്ചതുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെതിരെ ബിജെപി സാമുദായിക ലഹളയിളക്കി വിടാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

ബിജെപി പ്രവര്‍ത്തകനായ ഉമേഷ് ഹാത്രസ് പെണ്‍കുട്ടിയുടെ പോസ്റ്റര്‍ പതിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ കൊല്ലപ്പെടുത്തി എന്ന പ്രചാരണത്തിനെതിരെയാണ് കോണ്‍ഗ്രസ്‌ന്റെ ന്യൂനപക്ഷ വിഭാഗം നാഗര്‍കോവില്‍ പൊലീസ് സൂപ്രണ്ടിനും കന്യാകുമാരി ജില്ല കളക്ടര്‍ അസ്ലാംബാഷയ്ക്കും സംസ്ഥാന ന്യൂനപക്ഷ വിഭാഗം അധ്യക്ഷനും പരാതി നല്‍കിയിട്ടുണ്ട്.

‘ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് ഭാരതീയ ജനത പാര്‍ട്ടിയുടെ കണ്ണുനീര്‍ പ്രണാമം’, എന്ന പോസ്റ്ററിന്മേലാണ് പരാതി ഉന്നയിക്കപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസ്‌നും കമ്മ്യൂണിസ്റ്റിനുമെതിരെ സാമൂദായിക ലഹളയിളക്കിവിടുന്നതിന്റെ ഭാഗമായി കന്യകുമാരി ജില്ലയിലെ വിവിധ ഭാഗങ്ങളിലായി വിവാദ പോസ്റ്റര്‍ പതിപ്പിലച്ചതായി ജില്ലാ കളക്ടര്‍ അസ്ലാംബാഷയും ചൂണ്ടിക്കാട്ടി. വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഇത്തരം ഒരു പോസ്റ്റര്‍ പുറത്തിറക്കിയ രാഷ്ട്രീയ പാര്‍ട്ടിയേയും പോസ്റ്റര്‍ അച്ചടിച്ചിറക്കിയ നാഗര്‍കോയിലിലെ രാജ് ലിത്തോ പ്രസ്സിനെയും കളക്ടര്‍ വിമര്‍ശിച്ചു.

തമിഴ്‌നാട് കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് പരാതി പോസ്റ്റ് ചെയ്തിട്ടുള്ളത്. ബിജെപിയുടെ ഐടി ആന്‍ഡ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ ഉപാധ്യക്ഷനായ ഉമേഷിനെതിരെയാണ് പരാതിപ്പെട്ടിരിക്കുന്നത്.

Next Story

Popular Stories