Top

തപാല്‍ വോട്ട് അട്ടിമറി: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

തപാല്‍ വോട്ടില്‍ കൃത്രിമം നടന്നുവെന്ന ആരോപണം ഉയരുന്നതിനെതിരെ അച്ചടിച്ച ബാലറ്റുകളുടെ കണക്ക് തേടി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കുണ്ടറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥ്, കൊല്ലം സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ, പുനലൂരിലെ സ്ഥാനാര്‍ത്ഥി അബ്ദുറഹിമാന്‍ രണ്ടത്താണി, വര്‍ക്കല സ്ഥാനാര്‍ത്ഥി ബിആര്‍എം ഷഫീര്‍, കുറ്റ്യാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുള്ള എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഈ മണ്ഡലങ്ങളില്‍ തപാല്‍ വോട്ടിന് അപേക്ഷിച്ചവരുടേയും അച്ചടിച്ച ബാലറ്റുകളുടേയും വിതരണം ചെയ്തവയുടേയും കൃത്യമായ വിവരം കൈമാറണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ തെരഞ്ഞെടുപ്പ് […]

12 April 2021 9:40 PM GMT

തപാല്‍ വോട്ട് അട്ടിമറി: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍
X

തപാല്‍ വോട്ടില്‍ കൃത്രിമം നടന്നുവെന്ന ആരോപണം ഉയരുന്നതിനെതിരെ അച്ചടിച്ച ബാലറ്റുകളുടെ കണക്ക് തേടി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കുണ്ടറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥ്, കൊല്ലം സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ, പുനലൂരിലെ സ്ഥാനാര്‍ത്ഥി അബ്ദുറഹിമാന്‍ രണ്ടത്താണി, വര്‍ക്കല സ്ഥാനാര്‍ത്ഥി ബിആര്‍എം ഷഫീര്‍, കുറ്റ്യാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുള്ള എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

ഈ മണ്ഡലങ്ങളില്‍ തപാല്‍ വോട്ടിന് അപേക്ഷിച്ചവരുടേയും അച്ചടിച്ച ബാലറ്റുകളുടേയും വിതരണം ചെയ്തവയുടേയും കൃത്യമായ വിവരം കൈമാറണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

ബാലറ്റ് പേപ്പറുകളുടെ സീരിയല്‍ നമ്പര്‍ ഉള്‍പ്പെടെ വിശദാംശങ്ങള്‍ നല്‍കണമെന്നും സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷകരുടെ എണ്ണം, അച്ചടിച്ച ബാലറ്റുകളുടെ എണ്ണം, വിതരണം ചെയ്തവയുടെ എണ്ണം, അച്ചടിക്കാന്‍ ചുമതലപ്പെടുത്തിയ ഓഫീസര്‍ തുടങ്ങിയ വിവരങ്ങള്‍ കൈമാറണനെന്നും സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചില സ്ഥാനാര്‍ത്ഥികള്‍ ജില്ലാ കളക്ടര്‍മാര്‍ക്കൊപ്പം പരാതി നല്‍കിയിട്ടുണ്ട്.

തപാല്‍ വോട്ടിലെ തട്ടിപ്പ് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ നീക്കം.
പാറശ്ശാല നിയോജക മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടുകളില്‍ അട്ടിമതി നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. പെരുങ്കടവിള, കുന്നത്തുകാല്‍ തുടങ്ങിയ പഞ്ചായത്തുകളിലെ വോട്ടുകളിലാണ് തിരിമറി നടന്നെന്നാണ് ആരോപണം.

വോട്ട് ചെയ്യാനെത്തിയ വോട്ടര്‍മാരുടെ വോട്ടുകള്‍ തപാല്‍ വോട്ടില്‍ രേഖപ്പെടുത്തിയതായി പോളിംഗ് ഓഫീസര്‍ വ്യക്തമാക്കിയതോടെയാണ് അട്ടിമറി വെളിപ്പെട്ടത്. കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ 165ാം ബൂത്തില്‍ ക്രമ നമ്പര്‍ 782 എന്ന സാജന്‍, പെരുങ്കടവിള സ്വദേശി വേലായുധന്‍ പിള്ള എന്നിവരുടെ വോട്ടുകളാണ് പോസ്റ്റല്‍ വോട്ടുകളായി രേഖപ്പെടുത്തിയിരിക്കുന്നത്.

Next Story