Top

കൊവിഡാനന്തരം കേരളത്തിന്റെ മനസ് എങ്ങോട്ട് മാറി?; അറിയാനുറച്ച് സിപിഐഎം, പരിശോധന ഇങ്ങനെ

തിരുവനന്തപുരം: കൊവിഡിന് ശേഷമുള്ള കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവം മനസിലാക്കാന്‍ സിപിഐഎം. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ഭരണവും ജനങ്ങളെ എങ്ങനെയൊക്കെയാണ് ബാധിച്ച തെന്നും സ്വീകാര്യതയെന്താണെന്നും മനസിലാക്കാന്‍ സര്‍വ്വെ നടത്താനാണ് പാര്‍ട്ടി തീരുമാനമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അനുകൂല തരംഗമായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്. അതിന് ശേഷം സ്വര്‍ണക്കള്ളക്കടത്ത് അടക്കമുള്ള വിവാദങ്ങള്‍ വലിയ വാര്‍ത്തയായ പശ്ചാത്തലത്തില്‍ക്കൂടിയാണ് സര്‍വ്വെ. ജാതി, മതം, കാര്‍ഡിന്റെ നിറം, തൊഴില്‍, രാഷ്ട്രീയം, കൊവിഡ് വരുമാനത്തെയും തൊഴിലിനെയും എങ്ങനെയൊക്കെ ബാധിച്ചു, സര്‍ക്കാരിന്റെ കൊവിഡ് […]

1 Nov 2020 10:17 PM GMT

കൊവിഡാനന്തരം കേരളത്തിന്റെ മനസ് എങ്ങോട്ട് മാറി?; അറിയാനുറച്ച് സിപിഐഎം, പരിശോധന ഇങ്ങനെ
X

തിരുവനന്തപുരം: കൊവിഡിന് ശേഷമുള്ള കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവം മനസിലാക്കാന്‍ സിപിഐഎം. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ഭരണവും ജനങ്ങളെ എങ്ങനെയൊക്കെയാണ് ബാധിച്ച തെന്നും സ്വീകാര്യതയെന്താണെന്നും മനസിലാക്കാന്‍ സര്‍വ്വെ നടത്താനാണ് പാര്‍ട്ടി തീരുമാനമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അനുകൂല തരംഗമായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്. അതിന് ശേഷം സ്വര്‍ണക്കള്ളക്കടത്ത് അടക്കമുള്ള വിവാദങ്ങള്‍ വലിയ വാര്‍ത്തയായ പശ്ചാത്തലത്തില്‍ക്കൂടിയാണ് സര്‍വ്വെ.

ജാതി, മതം, കാര്‍ഡിന്റെ നിറം, തൊഴില്‍, രാഷ്ട്രീയം, കൊവിഡ് വരുമാനത്തെയും തൊഴിലിനെയും എങ്ങനെയൊക്കെ ബാധിച്ചു, സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായം, സമരങ്ങള്‍ കൊവിഡ് വ്യാപനത്തിന് കാരണമായോ, ഭരണത്തെക്കുറിച്ചുള്ള അഭിപ്രായം തുടങ്ങിയ കാര്യങ്ങളാണ് സര്‍വ്വെയില്‍ ചോദ്യങ്ങളായുള്ളത്.

ഇതിനായി സംസ്ഥാന കമ്മറ്റി ഗൂഗിള്‍ ഫോം വഴി സജ്ജീകരണങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് സര്‍വ്വെ. ഭൂരിപക്ഷം വോട്ടര്‍മാരില്‍നിന്നും അഭിപ്രായം ശേഖരിക്കാനാണ് നിര്‍ദ്ദേശം.

സര്‍വ്വെയുടെ നടത്തിപ്പ് ഡിവൈഎഫ്‌ഐയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മേഖലാ കമ്മറ്റിയഗംങ്ങളെ വാര്‍ഡ് കണ്‍വീനര്‍മാരായി തീരുമാനിക്കണമെന്നും നിര്‍ദ്ദേശമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Next Story