Top

കളംനിറഞ്ഞ് ബ്രൂണോ ഫെര്‍ണാണ്ടസ്, റെക്കോഡിലേക്ക് അടുത്ത് റൊണാള്‍ഡോ; ഇസ്രയേലിനെ തകര്‍ത്ത് പോര്‍ചുഗല്‍ യൂറോ കപ്പിന്

കളംനിറഞ്ഞു കളിച്ച ബ്രൂണോ ഫെര്‍ണാണ്ടസിന്റെയും ഓരോ ഗോളുകളുമായി തിളങ്ങിയ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവതാരം യാവോ കാന്‍സെലോ എന്നിവരുടെയും മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇസ്രയേലിനെ തകര്‍ത്ത് പോര്‍ചുഗല്‍. യൂറോ കപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങുന്ന പോര്‍ചുഗീസ് പടയ്ക്ക് ആത്മവിശ്വാസം പകരുന്ന ജയമായിരുന്നു അവസാന സന്നാഹ മത്സരത്തില്‍. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് അവര്‍ ദുര്‍ബലരായ ഇസ്രയേലിനെ തകര്‍ത്തത്. രണ്ടു ഗോളുകള്‍ നേടുകയും ഒന്നിന് വഴിയൊരുക്കുകയും ചെയ്ത ഫെര്‍ണാണ്ടസാണ് അവരുടെ വിജയശില്‍പി. മമത്സരത്തിന്റെ ആദ്യം മുതല്‍ ആധിപത്യം പുലര്‍ത്തിയ പോര്‍ചുഗലിനു വേണ്ടി […]

9 Jun 2021 10:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കളംനിറഞ്ഞ് ബ്രൂണോ ഫെര്‍ണാണ്ടസ്, റെക്കോഡിലേക്ക് അടുത്ത് റൊണാള്‍ഡോ; ഇസ്രയേലിനെ തകര്‍ത്ത് പോര്‍ചുഗല്‍ യൂറോ കപ്പിന്
X

കളംനിറഞ്ഞു കളിച്ച ബ്രൂണോ ഫെര്‍ണാണ്ടസിന്റെയും ഓരോ ഗോളുകളുമായി തിളങ്ങിയ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവതാരം യാവോ കാന്‍സെലോ എന്നിവരുടെയും മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇസ്രയേലിനെ തകര്‍ത്ത് പോര്‍ചുഗല്‍.

യൂറോ കപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങുന്ന പോര്‍ചുഗീസ് പടയ്ക്ക് ആത്മവിശ്വാസം പകരുന്ന ജയമായിരുന്നു അവസാന സന്നാഹ മത്സരത്തില്‍. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് അവര്‍ ദുര്‍ബലരായ ഇസ്രയേലിനെ തകര്‍ത്തത്.

രണ്ടു ഗോളുകള്‍ നേടുകയും ഒന്നിന് വഴിയൊരുക്കുകയും ചെയ്ത ഫെര്‍ണാണ്ടസാണ് അവരുടെ വിജയശില്‍പി. മമത്സരത്തിന്റെ ആദ്യം മുതല്‍ ആധിപത്യം പുലര്‍ത്തിയ പോര്‍ചുഗലിനു വേണ്ടി 42-ാം മിനിറ്റില്‍ ബ്രൂണോയാണ് അക്കൗണ്ട് തുറന്നത്.

കാന്‍സെലോ നല്‍കിയ പാസില്‍ നിന്നായിരുന്നു ബ്രൂണോയുടെ ഗോള്‍. രണ്ടു മിനിറ്റിനകം റൊണാള്‍ഡോ അവരുടെ ലീഡ് ഉയര്‍ത്തി. ഇക്കുറി ഗോളിനു വഴിയൊരുക്കുകയായിരുന്നു ബ്രൂണോയുടെ ചുമതല. ഗോള്‍ നേടിയതോടെ ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന ഇറാന്‍ ഇതിഹാസം അലി ദെയിയുടെ റെക്കോഡിലേക്ക് റൊണാള്‍ഡോ ഒരു പടികൂടി അടുത്തു.

109 ഗോളുകളാണ് അലിയുടെ പേരിലുള്ളത്. ഇന്നലെ സ്‌കോര്‍ ചെയ്തതോടെ റൊണാള്‍ഡോയുടെ ഗോള്‍ എണ്ണം 104 ആയി ഉയര്‍ന്നു. ഈ യൂറോ കപ്പില്‍ തന്നെ താരത്തിന് റെക്കോഡിന് ഒപ്പമെത്താനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ആദ്യപകുതിയില്‍ രണ്ടു ഗോളുകളുടെ ലീഡിന് പിരിഞ്ഞ പോര്‍ചുഗലിനു വേണ്ടി 86-ാം മിനിറ്റിലാണ് കാന്‍സെലോ ലക്ഷ്യം കണ്ടത്. തുടര്‍ന്ന് ഇന്‍ജുറി ടൈമില്‍ ഒരു ഗോള്‍ കൂടി നേടിയ ബ്രൂണോ അവരുടെ പട്ടിക തികയ്ക്കുകയും ചെയ്തു.

യൂറോ കപ്പില്‍ മരണഗ്രൂപ്പായ എഫ് ഗ്രൂപ്പിലാണ് പോര്‍ചുഗല്‍. ലോകചാമ്പ്യന്മാരായ ഫ്രാന്‍സ്, മുന്‍ ചാമ്പ്യന്മാരായ ജര്‍മനി, അട്ടിമറി വീരന്മാരായ ഹംഗറി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. 15-ന് ഹംഗറിക്കെതിരേയാണ് അവരുടെ ആദ്യ ഗ്രൂപ്പ് മത്സരം. 19-ന് ജര്‍മനിയെയും 23-ന് ഫ്രാന്‍സിനെയും നേരിടും.

Next Story

Popular Stories