‘വടക്കന്‍ കാറ്റില്‍ ലീഗ് ഓഫീസുകള്‍ പാറിപ്പോകും’; പോരാളി ഷാജി പേജിലെ പ്രകോപന പോസ്റ്റ് വിവാദത്തില്‍
പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ കണ്ണൂര്‍ ജില്ലയില്‍ അക്രമസംഭവങ്ങള്‍ തുടരുന്നതിനിടെ സിപിഐഎം അനുകൂലികളുടെ ഫേസ്ബുക്ക് പേജായ പോരാളി ഷാജിയിലെ പ്രകോപനപോസ്റ്റ് വിവാദത്തില്‍. കണ്ണൂരില്‍ വിവിധയിടങ്ങളില്‍ സിപിഐഎം ഓഫീസുകള്‍ ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മുസ്ലീം ലീഗിന് തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കുന്ന പ്രതികരണമുണ്ടായത്. സമാധാന തകര്‍ക്കുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കരുതെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ ടി വി സുഭാഷ് നിര്ദ്ദേശിച്ചിരിക്കെയാണിത്. രാത്രി 12.52ന് എട്ട് ലക്ഷം പേര് പിന്തുടരുന്ന പേജില്‍ പബ്ലിഷ് ചെയ്ത പോസ്റ്റ് ഇങ്ങനെ. “ഇന്ന് […]

പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ കണ്ണൂര്‍ ജില്ലയില്‍ അക്രമസംഭവങ്ങള്‍ തുടരുന്നതിനിടെ സിപിഐഎം അനുകൂലികളുടെ ഫേസ്ബുക്ക് പേജായ പോരാളി ഷാജിയിലെ പ്രകോപനപോസ്റ്റ് വിവാദത്തില്‍. കണ്ണൂരില്‍ വിവിധയിടങ്ങളില്‍ സിപിഐഎം ഓഫീസുകള്‍ ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മുസ്ലീം ലീഗിന് തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കുന്ന പ്രതികരണമുണ്ടായത്. സമാധാന തകര്‍ക്കുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കരുതെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ ടി വി സുഭാഷ് നിര്ദ്ദേശിച്ചിരിക്കെയാണിത്. രാത്രി 12.52ന് എട്ട് ലക്ഷം പേര് പിന്തുടരുന്ന പേജില്‍ പബ്ലിഷ് ചെയ്ത പോസ്റ്റ് ഇങ്ങനെ.
“ഇന്ന് ഇതേ സമയം വരെ ലക്ഷക്കണക്കിന് രൂപയുടെ വസ്തുവകകളും കച്ചവട സ്ഥാപനങ്ങളും നിരവധി പാര്‍ട്ടി ഓഫിസുകളുമാണ് ലീഗ് ചെന്നായകള്‍ നശിപ്പിച്ചിട്ടുള്ളത്. ആരും ഒരു നിക്ഷ്പക്ഷനും ഒരു സമുദായ നേതാവും പാര്‍ട്ടിക്കാരും അരുതെന്ന് പറഞ്ഞിട്ടില്ല. ഇനിയൊരു കാറ്റ് വീശാനുണ്ട്. നല്ല വടക്കന്‍ കാറ്റ്. പലതും പാറിപോകുന്നത് കാണാം. അപ്പൊ വീണ്ടും കരഞ്ഞോണം. അയ്യോ അക്രമ രാഷ്ട്രീയം. ഈ ഒരു സംഗതിയാണ് കേരളത്തില്‍ പൊതുവെ കണ്ട് വരുന്നത്.”
അയ്യായിരത്തോളം പേര് പോസ്റ്റിനോട് പ്രതികരിക്കുകയും ആയിരത്തോളം പേര് ഇത് ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു. അറുന്നൂറിലധികം കമന്റുകളും പോസ്റ്റിന് കീഴില്‍ വന്നു. ലീഗിന് തിരിച്ചടി നല്‍കണമെന്ന തരത്തിലുള്ളതായിരുന്നു കമന്റുകളില്‍ മിക്കവയും.

നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ്ങ് പൂര്‍ത്തിയായതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സംഘര്‍ഷം തുടരുകയാണ്. കണ്ണൂര്‍ പാനൂരില്‍ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ മൃതദേഹവുമായുള്ള വിലാപയാത്രയില്‍ പരക്കെ അക്രമമുണ്ടായി. സിപിഐഎം പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസും പെരിങ്ങത്തൂര്‍, ആച്ചുമുക്ക് ബ്രാഞ്ച് ഓഫീസുകളും കത്തിച്ചു. സിപിഐ എം പതാകകളും കൊടിമരങ്ങളും രക്തസാക്ഷി സ്തൂപവും തകര്‍ത്തു. ബാവാച്ചി റോഡിലുള്ള പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്തു കടന്നാണ് ഫര്‍ണിച്ചറും രേഖകളും കൂട്ടിയിട്ട് കത്തിച്ചത്. ഓഫീസ് പൂര്‍ണമായും കത്തിനശിച്ചു. സിപിഐ എം പെരിങ്ങത്തൂര്‍ ബ്രാഞ്ച് ഓഫീസും ആച്ചുമുക്ക് ബ്രാഞ്ച് ഓഫീസും തീയിട്ട് നശിപ്പിച്ച ലീഗുകാര്‍ പെരിങ്ങത്തൂര്‍ ടൗണിലെ ചായക്കടയും ദിനേശന്റെ കടയുമടക്കം നിരവധി സ്ഥാപനങ്ങള്‍ ആക്രമിച്ചു.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം യുഡിഎഫ് ബഹിഷ്കരിച്ചു. ഇന്ന് മുതല്‍ പ്രതികളെ പിടികൂടും വരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് യുഡിഫ് നേതാക്കള്‍ പ്രതികരിച്ചു. സമാധാന യോഗം ബഹിഷ്ക്കരിച്ചു യുഡിഎഫ് നടപടി തെറ്റെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന് പറഞ്ഞു. സമാധാന യോഗം ബഹിഷ്കരിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ സമാധാനത്തിന് എതിരല്ലെന്നും അവരുടെ വികാരം മനസ്സിലാക്കുന്നു എന്നും പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും ജില്ലാകളക്ടറും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു
രാവിലെ 11 മണിക്കാണ് കണ്ണൂര്‍ ജില്ലാ കലക്ടര്‍ സമാധാനയോഗം വിളിച്ചു ചേര്‍ത്തത്. യോഗം തുടങ്ങി അര മണിക്കുറിനകം യുഡിഎഫ് നേതാക്കള്‍ യോഗം ബഹിഷ്ക്കരിച്ചു. നാട്ടുകാര്‍ പിടിച്ചു കൊടുത്ത പ്രതിയെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കൊലപാതകം കഴിഞ്ഞ് 48 മണിക്കര്‍ കഴിഞ്ഞിട്ടും കൂടുതല്‍ പ്രതികളെ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
സി പി എം ഓഫീസ് തകര്‍ത്തെന്നു ആരോപിച്ചു നിരപരാധികളായ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. പ്രതികളെ കൃത്യമായി പിടിച്ചതിനു ശേഷം സമാധാന യോഗത്തോട് സഹകരിക്കും എന്നാണ് നേതാക്കള്‍ പ്രതികരിച്ചത്. സമാധാനയോഗം ബഹിഷ്കരിച്ച യുഡിഎഫ് നടപടി തെറ്റെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന് പ്രതികരിച്ചു. സമാധാന ശ്രമങ്ങളെ തടസപ്പെടുത്താനാണ് യുഡിഎഫിന്റെ പ്രതിഷേധ യോഗങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാനയോഗം പരാജയമല്ലെന്നാണ് ജില്ലാ കളക്ടറുടെ പ്രതികരണം. 12 പ്രതികളില്‍ ഒരാളെ പിടിച്ചുവെന്നും ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. സമാധാന യോഗം ബഹിഷ്കരിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ സമാധാനത്തിന് എതിരല്ലെന്നും അവരുടെ വികാരം മനസ്സിലാക്കുന്നു എന്നും പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും ജില്ലാകളക്ടറും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയില്‍ ആണ് കേസ് അന്വേഷിക്കുക. 15 അംഗ സ്പെഷ്യല്‍ ടീമിനെയാണ് അന്വേഷണചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. 12 പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും ബാക്കിയുള്ള മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.