Top

‘പാര്‍ട്ടി വിരുദ്ധരാക്കാതെ വിമര്‍ശനത്തെ മാനിക്കുന്ന ഈ വാക്കുകളാണ് കമ്മ്യൂണിസ്റ്റ് നിലപാട്’; മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് പോരാളി ഷാജി

പോരാളി ഷാജി പേജ് ഉള്‍പ്പെടെ കെകെ ശൈലജയെ നീക്കിയ സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ വിവാദങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ച രീതി ചൂണ്ടിക്കാട്ടിയായിരുന്നു പേജ് അഡ്മിന്‍മാരുടെ പ്രതികരണം.

20 May 2021 6:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പാര്‍ട്ടി വിരുദ്ധരാക്കാതെ വിമര്‍ശനത്തെ മാനിക്കുന്ന ഈ വാക്കുകളാണ് കമ്മ്യൂണിസ്റ്റ് നിലപാട്’; മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് പോരാളി ഷാജി
X

പാര്‍ട്ടി അനുഭാവികളുടെ വിമര്‍ശനങ്ങളെ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യമര്‍പ്പിച്ച് സൈബറിടത്തില്‍ സജീവമായ കമ്മ്യൂണിസ്റ്റ് അനുഭാവികളുടെ പേജായ പോരാളി ഷാജി. പോരാളി ഷാജി പേജ് ഉള്‍പ്പെടെ കെകെ ശൈലജയെ നീക്കിയ സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ വിവാദങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ച രീതി ചൂണ്ടിക്കാട്ടിയായിരുന്നു പേജ് അഡ്മിന്‍മാരുടെ പ്രതികരണം. ഇതൊരു ഏക ശിലാത്മക രൂപമല്ല.. മെമ്പര്‍മാര്‍ക്ക് പുറമെ ഭിന്ന അഭിപ്രായങ്ങളും വികാരങ്ങളുമുള്ള ലക്ഷകണക്കിന് സാധാരണ അനുഭാവികള്‍ കൂടി ചേര്‍ന്നതാണ് പാര്‍ട്ടിയെന്ന് പോരാളി ഷാജി പറഞ്ഞു. അത് ശരിയായ വിധത്തില്‍ സഖാവ് പിണറായി വിജയനെ പോലെയുള്ള നമ്മളെ നയിക്കുന്നവര്‍ മനസിലാക്കുന്നുണ്ടെന്നും സൂചിപ്പിച്ചുകൊണ്ടാണ് പേജിലെ പുതിയ പോസ്റ്റ്.

പോരാളി ഷാജി പേജിലെ പുതിയ പോസ്റ്റ് ഇങ്ങനെ:

ഈ വാക്കുകളാണ് സഖാവേ.. ഇവിടുത്തെ ഓരോ സാധാരണ അനുഭാവിയുടെയും ശക്തി. വിമർശിക്കുന്നവർ രാജ്യദ്രോഹികളാണെന്നും പാർട്ടി വിരുദ്ധർ ആണെന്നും അങ്ങേയ്ക്ക് അഭിപ്രായമില്ല.. പകരം അനുഭാവികളുടെ വികാരം മാനിക്കുന്നു എന്നാണ് പറഞ്ഞത്..അവരും കൂടി ചേർന്നതാണ് ഈ സർക്കാർ എന്നാണ് പറഞ്ഞത്..

അത് തന്നെയാണ് കമ്മ്യൂണിസ്റ്റ് നിലപാട്.ഇതൊരു ഏക ശിലാത്മക രൂപമല്ല.. മെമ്പർമാർക്ക് പുറമെ ഭിന്ന അഭിപ്രായങ്ങളും വികാരങ്ങളുമുള്ള ലക്ഷകണക്കിന് സാധാരണ അനുഭാവികൾ കൂടി ചേർന്നതാണ് പാർട്ടി. അത് ശരിയായ വിധത്തിൽ സഖാവ് പിണറായി വിജയനെ പോലെയുള്ള നമ്മളെ നയിക്കുന്നവർ മനസിലാക്കുന്നുണ്ട്.. ആദരവോടെ അംഗീകരിക്കുന്നുമുണ്ട്..

ഇലക്ഷനിൽ നേടിയ വൻ വിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയ രംഗത്ത് പ്രചാരണത്തിലേർപ്പെട്ട എല്ലാ വിഭാഗം ജനങ്ങൾക്കും പേജുകൾക്കും പിണറായി വിജയൻ അഭിവാദ്യങ്ങൾ അർപ്പിച്ചിരുന്നു..നന്ദി.. ❤കൂടെയുണ്ട്..സഖാവ് പറഞ്ഞ വിമർശനങ്ങളും നന്മയും ചൂണ്ടി കാട്ടുന്ന സാധാരണ അനുഭാവിയായി ❤ലാൽസലാം

Next Story