Top

ജനസംഖ്യാ നിയന്ത്രണം; അസമിന് പിന്നാലെ നിയമം ശക്തമാക്കാന്‍ ഉത്തര്‍പ്രദേശും

ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ്. അസമിലും ജനസംഖ്യനിയന്ത്രണത്തിന്റെ ആവശ്യകത ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തുന്നതിനിടെയാണ് യു പിയില്‍ ഇത് സംബന്ധിച്ച് നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഭാവി തലമുറയ്ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളും വിഭവങ്ങളും പ്രദാനം ചെയ്യണമെങ്കില്‍ സംസ്ഥാനത്തെ ജനസംഖ്യവര്‍ധനവ് പരിശോധിക്കപ്പെടണമെന്ന് ഉത്തര്‍പ്രദേശ് നിയമകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എ എന്‍ മിറ്റല്‍ വ്യക്തമാക്കി. സുരേന്ദ്രനെതിരായ കോഴ കേസ് ക്രൈംബ്രാഞ്ചിന്; സംശയം പ്രകടിപ്പിച്ച് എംഎസ്എഫ് സംസ്ഥാന നേതാവ്; ശശീന്ദ്രന്റെ മൊഴിയെടുത്തേക്കും സംസ്ഥാനത്തെ ജനസംഖ്യ വര്‍ധനവ് പരിശോധിക്കുന്നതിന് […]

21 Jun 2021 1:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജനസംഖ്യാ നിയന്ത്രണം; അസമിന് പിന്നാലെ നിയമം ശക്തമാക്കാന്‍ ഉത്തര്‍പ്രദേശും
X

ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ്. അസമിലും ജനസംഖ്യനിയന്ത്രണത്തിന്റെ ആവശ്യകത ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തുന്നതിനിടെയാണ് യു പിയില്‍ ഇത് സംബന്ധിച്ച് നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഭാവി തലമുറയ്ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളും വിഭവങ്ങളും പ്രദാനം ചെയ്യണമെങ്കില്‍ സംസ്ഥാനത്തെ ജനസംഖ്യവര്‍ധനവ് പരിശോധിക്കപ്പെടണമെന്ന് ഉത്തര്‍പ്രദേശ് നിയമകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എ എന്‍ മിറ്റല്‍ വ്യക്തമാക്കി.

സുരേന്ദ്രനെതിരായ കോഴ കേസ് ക്രൈംബ്രാഞ്ചിന്; സംശയം പ്രകടിപ്പിച്ച് എംഎസ്എഫ് സംസ്ഥാന നേതാവ്; ശശീന്ദ്രന്റെ മൊഴിയെടുത്തേക്കും

സംസ്ഥാനത്തെ ജനസംഖ്യ വര്‍ധനവ് പരിശോധിക്കുന്നതിന് വേണ്ടി കരട് നിയമത്തിന് രൂപം നല്‍കാന്‍ അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി കൂടിയായ എ എന്‍ മിറ്റലിനെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. അടുത്ത രണ്ടുമാസത്തിനകം കരട് നിയമത്തിന് രൂപം നല്കുമെന്നും സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ജസ്റ്റിസ് മിറ്റല്‍ അറിയിച്ചു. വര്‍ധിച്ചുവരുന്ന ജനസംഖ്യനിരക്ക്് ആരോഗ്യസൗകര്യങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍, തൊഴില്‍ എന്നിവയിലും വലിയ സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നതെന്ന് മിറ്റല്‍ ഇത് സംബന്ധിച്ച് അഭിപ്രായപ്പെട്ടു.

20 വര്‍ഷങ്ങള്‍ക്കു ശേഷവും ജനസംഖ്യ 22-23 കോടിയായി തന്നെ നിര്‍ത്താനായാല്‍ ഭാവി തലമുറയ്ക്ക് സംസ്ഥാനത്ത് ആവശ്യമായ വിഭവങ്ങളും മറ്റുസൗകര്യങ്ങളും ലഭ്യമാകുമെന്നും മിറ്റല്‍ ചൂണ്ടിക്കാണിച്ചു. നേരത്തെ അസമിലും ജനസംഖ്യനിയന്ത്രണത്തിന്റെ ആവശ്യകത മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശര്‍മ്മ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. അസമില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി നിയമങ്ങളാണ് ഇതിനകം കൊണ്ടുവന്നിരിക്കുന്നത്.അതിനിടെയാണ് ബി ജെ പി ഭരിക്കുന്ന യു പിയില്‍ കൂടി ജനസംഖ്യാനിയന്ത്രണം സംബന്ധിച്ച് നിയമം നിലവില്‍ വരാന്‍ പോകുന്നത്.

Next Story