കന്നി അങ്കത്തില്‍ തോറ്റ് ലവ് സിന്‍ഹ; വിജയം പ്രവചിച്ച പല നേതാക്കള്‍ക്കും ബീഹാര്‍ ഫലം ‘തോല്‍വി’
പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന പല സീറ്റിലും കനത്ത തിരിച്ചടി. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ മക്കളില്‍ പലരും വിജയികളുടെ ചിത്രത്തില്‍ പോലുമില്ല. ശരത് യാദവിന്റെ മകള്‍ സുഭാഷിണി യാദവ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. പകരം ജെഡിയുവിന്റെ നിരജ്ഞന്‍ കുമാര്‍ മെഹ്തയാണ് വിജയിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശത്രിഘ്വനന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹയുടെ വിജയവും ഏറെ പ്രതീക്ഷിച്ചിരുന്നു. ലവ് സിന്‍ഹ ആദ്യമായാണ് തെരഞ്ഞെടുപ്പ് ഗോധയിലേക്ക് ഇറങ്ങുന്നത്. എന്നാല്‍ കന്നി അങ്കത്തില്‍ […]

പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന പല സീറ്റിലും കനത്ത തിരിച്ചടി. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ മക്കളില്‍ പലരും വിജയികളുടെ ചിത്രത്തില്‍ പോലുമില്ല.
ശരത് യാദവിന്റെ മകള്‍ സുഭാഷിണി യാദവ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. പകരം ജെഡിയുവിന്റെ നിരജ്ഞന്‍ കുമാര്‍ മെഹ്തയാണ് വിജയിച്ചത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശത്രിഘ്വനന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹയുടെ വിജയവും ഏറെ പ്രതീക്ഷിച്ചിരുന്നു. ലവ് സിന്‍ഹ ആദ്യമായാണ് തെരഞ്ഞെടുപ്പ് ഗോധയിലേക്ക് ഇറങ്ങുന്നത്. എന്നാല്‍ കന്നി അങ്കത്തില്‍ തന്നെ പരാജയപ്പെട്ടു. ബന്‍കിപൂര്‍ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥി നിതിന്‍ നബിന്‍ ആണ് 39000 ത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ജന്‍ അധികാര്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച പപ്പു യാദവിനും തോല്‍വിയായിരുന്നു ഫലം. മൂന്നാം സ്ഥാനമാണ് പപ്പു യാദവിന് ലഭിച്ചത്.
തേജസ്വി യാദവിന്റെ ഭാര്യാ പിതാവ് ചന്ദ്രിക റായിയും പര്‍സ മണ്ഡലത്തില്‍ പരാജയപ്പെട്ടു. ആര്‍ജെഡി നേതാവായിരുന്നു ചന്ദ്രികാ റായി ഈവര്‍ഷം ആഗസ്റ്റില്‍ ആയിരുന്നു ജെഡിയുവിലേക്ക് പോയത്. ജെഡിയു നേതാവും ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായിരുന്നു ജയകുമാര്‍ സിംഗും പരാജയപ്പെട്ടു. ദിനാര മണ്ഡലത്തില്‍ നിന്നും ആര്‍ജെഡിയുടെ വിജയ് കുമാര്‍ മണ്ഡല്‍ ആയിരുന്നു വിജയിച്ചത്.