മാര്‍പ്പാപ്പ ഇറാഖിലേക്ക്; സ്നേഹവും സഹവര്‍ത്തിത്വവും പുലരട്ടെയന്ന് ഇറാഖി പ്രസിഡന്റ്
ഇറാഖിലേക്ക് സന്ദര്‍ശനത്തിനൊരുങ്ങി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മാര്‍ച്ച് അഞ്ചിനാണ് മാര്‍പ്പാപ്പയുടെ ഇറാഖി സന്ദര്‍ശനം. മാര്‍പാപ്പയുടെ വരവ് സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം ഇറാഖിനും ലോകത്തിനും നല്‍കുമെന്ന് ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹ് പ്രതികരിച്ചു. അബ്രഹാമിക് മതങ്ങളുടെ പിതാവായി കണക്കാക്കപ്പെടുന്ന അബ്രഹാമിന്റെ ജനന സ്ഥലമായി ബൈബിള്‍ പരാമര്‍ശിക്കുന്ന ഉര് വിശുദ്ധ നഗരത്തില്‍ മാര്‍പ്പാപ്പ സന്ദര്‍ശനം നടത്തും. ഇറാഖിലെ ക്രിസ്ത്യന്‍ ജനതയുടെ വലിയൊരു ശതമാനം കഴിഞ്ഞു വരുന്ന നിവെന പ്രവിശ്യയില്‍ മാര്‍പ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്യും. ഒപ്പം ഇറാഖിലെ ഷിയ മുസ്ലിം പണ്ഡിതനായ […]

ഇറാഖിലേക്ക് സന്ദര്‍ശനത്തിനൊരുങ്ങി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മാര്‍ച്ച് അഞ്ചിനാണ് മാര്‍പ്പാപ്പയുടെ ഇറാഖി സന്ദര്‍ശനം. മാര്‍പാപ്പയുടെ വരവ് സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം ഇറാഖിനും ലോകത്തിനും നല്‍കുമെന്ന് ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹ് പ്രതികരിച്ചു. അബ്രഹാമിക് മതങ്ങളുടെ പിതാവായി കണക്കാക്കപ്പെടുന്ന അബ്രഹാമിന്റെ ജനന സ്ഥലമായി ബൈബിള്‍ പരാമര്‍ശിക്കുന്ന ഉര് വിശുദ്ധ നഗരത്തില്‍ മാര്‍പ്പാപ്പ സന്ദര്‍ശനം നടത്തും.
ഇറാഖിലെ ക്രിസ്ത്യന്‍ ജനതയുടെ വലിയൊരു ശതമാനം കഴിഞ്ഞു വരുന്ന നിവെന പ്രവിശ്യയില്‍ മാര്‍പ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്യും. ഒപ്പം ഇറാഖിലെ ഷിയ മുസ്ലിം പണ്ഡിതനായ അലി അല്‍ സിസ്താനിയുമായി മാര്‍പ്പാപ്പ കൂടിക്കാഴ്ചയും നടത്തും.
‘ മാര്‍പ്പാപ്പയും അയത്തൊല്ല സിസ്താനിയും തമ്മിലുള്ള കൂടിക്കാഴ്ച മതവിശ്വാസത്തിലെ സൗമ്യതയെപറ്റി വളരെ വളരെ ആഴത്തിലുള്ള പ്രസ്താവന നടത്തുന്നു. തീവ്രവാദികള്‍ക്കും മതവാദികള്‍ക്കും അബ്രഹാമിന്റെയും ദൈവത്തിന്റെയും പേര് ഉയര്‍ത്തിപ്പിടിക്കാനാവില്ല,’ പ്രസിഡന്റ് പറഞ്ഞു.
മാര്‍പ്പാപ്പയെ സ്വീകരിക്കാനായി ഇറാഖി ജനത കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ ലോകത്തിലെ ഈ ഭാഗം അതിന്റെ ബഹുസ്വരതയിലാണ് അഭിവൃദ്ധി പ്രാപിക്കുന്നത്. നമ്മുടെ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും മണ്ണിന്റെയും ഭാഗമാണ് ക്രിസ്ത്യാനികള്‍,’ ഇറാഖ് പ്രസിഡന്റ് പറഞ്ഞു. പശ്ചിമേഷ്യയില്‍ ക്രിസ്ത്യന്‍ വിഭാഗത്തിനെ പുറത്താക്കുന്ന ഭീകരവാദികളുടെ പ്രവൃത്തികള്‍ മുസ്ലിങ്ങള്‍ക്കു തന്നെ എതിരായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആദ്യമായാണ് ഇറാഖില്‍ സന്ദര്‍ശനം നടത്തുന്നത്. 2003 അമേരിക്കന്‍ അധിനേശവും തുടര്‍ന്നുണ്ടായ ഭീകരാക്രമണത്തിലും രാജ്യത്തെ ക്രിസ്ത്യന്‍ വിഭാഗത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മാര്‍പ്പാപ്പ സമ്മേളിക്കുന്ന നിവനെ പ്രവിശ്യ നേരത്തെ ഐഎസ് അധീനമേഖലയായിരുന്നു. മേഖലയിലെ ക്രിസ്ത്യന്‍ വിഭാഗക്കാരുടെ എണ്ണം ഗണ്യമായി ഈ വര്‍ഷങ്ങളില്‍ കുറഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ പരാമര്‍ശം.