Top

‘രക്തസാക്ഷിത്വം വഹിച്ച മണ്ണിനോടുള്ള എന്റെ കടമയാണിത്’; ഇറാഖ്‌ സന്ദര്‍ശനം ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

കത്തോലിക്കാ സഭാ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ ഇറാഖിലെത്തി. ചരിത്രത്തില്‍ പുതിയൊരധ്യായത്തിനുള്ള തുടക്കമായാണ് ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനം വിശേഷിപ്പിക്കപ്പെടുന്നത്. വെള്ളിയാഴ്ച്ച ഇറാഖിലെത്തിയ മാര്‍പാപ്പയെ പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമി വിമാനത്താവളത്തിലെത്തി സ്വാഗതം ചെയ്തു. വീണ്ടും യാത്ര ചെയ്യാനായതില്‍ അതീവ സന്തോഷമുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. നീണ്ട 15 മാസത്തിന് ശേഷമാണ് ഫ്രാന്‍സിസ് പാപ്പ വിദേശ സന്ദര്‍ശനം നടത്തുന്നത്. ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോകുന്ന ഒരു യാത്രയാണിത്. വര്‍ഷങ്ങളായി പീഢകള്‍ സഹിച്ച് രക്തസാക്ഷിത്വം വഹിച്ച മണ്ണിനോടുള്ള തന്റെ കടമയാണിത്. […]

5 March 2021 9:17 AM GMT

‘രക്തസാക്ഷിത്വം വഹിച്ച മണ്ണിനോടുള്ള എന്റെ കടമയാണിത്’;  ഇറാഖ്‌ സന്ദര്‍ശനം ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
X

കത്തോലിക്കാ സഭാ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ ഇറാഖിലെത്തി. ചരിത്രത്തില്‍ പുതിയൊരധ്യായത്തിനുള്ള തുടക്കമായാണ് ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനം വിശേഷിപ്പിക്കപ്പെടുന്നത്. വെള്ളിയാഴ്ച്ച ഇറാഖിലെത്തിയ മാര്‍പാപ്പയെ പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമി വിമാനത്താവളത്തിലെത്തി സ്വാഗതം ചെയ്തു.

വീണ്ടും യാത്ര ചെയ്യാനായതില്‍ അതീവ സന്തോഷമുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. നീണ്ട 15 മാസത്തിന് ശേഷമാണ് ഫ്രാന്‍സിസ് പാപ്പ വിദേശ സന്ദര്‍ശനം നടത്തുന്നത്. ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോകുന്ന ഒരു യാത്രയാണിത്. വര്‍ഷങ്ങളായി പീഢകള്‍ സഹിച്ച് രക്തസാക്ഷിത്വം വഹിച്ച മണ്ണിനോടുള്ള തന്റെ കടമയാണിത്. ഇറാഖിലെ ക്രിസ്ത്യന്‍ സമൂഹത്തിന് ഇനിയൊരു കീഴടങ്ങല്‍ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാഖില്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ സമൂഹത്തെ തിരികെ കൊണ്ടുവരുക എന്നതാണ് പാപ്പയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശം. അതോടൊപ്പം രാജ്യത്തെ ഷിയ മുസ്ലീം വിഭാഗത്തിന്റെ ആത്മീയ നേതാവായ അല്‍ സിസ്തിയാനിയുമായുള്ള കൂടിക്കാഴ്ച്ചയും പാപ്പ ലക്ഷ്യം വെയ്ക്കുന്നുണ്ട്. വടക്കന്‍ ഇര്‍ബിലിനിലുള്ള സ്റ്റേഡിയത്തില്‍ വെച്ച് അദ്ദേഹം കുര്‍ബാനയര്‍പ്പിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

കൊവിഡ് മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് ഇറാഖില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനൊപ്പം ഫ്രാന്‍സിസ് പാപ്പയുടെ സുരക്ഷയെ മുന്‍നിര്‍ത്തി 10,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇറാഖ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയും സുരക്ഷാ ഭീഷണിയും അദ്ദേഹത്തിന്റെ ഇറാഖ് സന്ദര്‍ശനത്തെ കൂടുതല്‍ ദുഷ്‌കരമാക്കിയെങ്കിലും ഇത് തന്റെ കടമയാണെന്നായിരുന്നു പാപ്പയുടെ പ്രതികരണം.

1999ല്‍ അന്നത്തെ മാര്‍പാപ്പയായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ ഇറാഖ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സദാംഹുസൈന്‍ ഭരണകൂടത്തിന്റെ തകര്‍ച്ചയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും അതിനനുവദിച്ചിരുന്നില്ല. യുഎസ് സ്‌റ്റേറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വടക്കന്‍ ഇറാഖില്‍ ഏകദേശം 250,000 ക്രിസ്ത്യാനികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 67 ശതമാനം പേര്‍ കാല്‍ഡിയന്‍ കത്തോലിക്കരും 20 ശതമാനം പേര്‍ അസിറിയന്‍ കത്തോലിക്കരുമാണ്. അനശേഷിക്കുന്നവര്‍ സിറിയക്ക് ഓര്‍ത്തഡോക്‌സ്, സിറിയക്ക് കത്തോലിക്ക്, അര്‍മേനിയന്‍ അപ്പോസ്‌തോലിക് എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരുമാണ്.

Next Story