Top

കത്തോലിക്കാ സഭയുടെ നിര്‍ണായക സ്ഥാനത്ത് ഇനി സ്ത്രീ ശബ്ദവും; സിനഡ് അണ്ടര്‍ സെക്രട്ടറിയായി ആദ്യ വനിതയെ നിയമിച്ച് മാര്‍പാപ്പ

കത്തോലിക്കാ സഭയില്‍ സ്ത്രീകളുടെ പ്രാതിനിത്യം ഉറപ്പിക്കാനുള്ള തീരുമാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സിനഡിലെ ആദ്യ വനിതാ അണ്ടര്‍ സെക്രട്ടറിയായി സിസ്റ്റര്‍ നതാലി ബെക്വാര്‍ട്ടിനെ മാര്‍പാപ്പ നിയമിച്ചു. റോമന്‍ കത്തോലിക്കാ സഭയിലെ ഏറ്റവും വിവാദമായ വിഷയങ്ങളില്‍ ചര്‍ച്ച നടക്കുകയും നയം വ്യക്തമാക്കുകയും ചെയ്യുന്ന സിനഡില്‍ ഇനി സിസ്റ്റര്‍ നതാലിയക്ക് വോട്ടവകാശം ലഭിക്കും. 2019 മുതല്‍ സിനഡില്‍ കണ്‍സല്‍ട്ടന്റ് ചുമതല നതാലിയ വഹിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ നിന്നുള്ള കന്യാസ്ത്രീയാണ് ഇവര്‍. സഭയുടെ അധികാരപരിധിയിലും തീരുമാനമെടുക്കലിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള മാര്‍പാപ്പയുടെ താല്‍പര്യത്തിന്റെ സൂചനയാണിതെന്നാണ് […]

7 Feb 2021 4:01 AM GMT

കത്തോലിക്കാ സഭയുടെ നിര്‍ണായക സ്ഥാനത്ത് ഇനി സ്ത്രീ ശബ്ദവും; സിനഡ് അണ്ടര്‍ സെക്രട്ടറിയായി ആദ്യ വനിതയെ നിയമിച്ച് മാര്‍പാപ്പ
X

കത്തോലിക്കാ സഭയില്‍ സ്ത്രീകളുടെ പ്രാതിനിത്യം ഉറപ്പിക്കാനുള്ള തീരുമാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സിനഡിലെ ആദ്യ വനിതാ അണ്ടര്‍ സെക്രട്ടറിയായി സിസ്റ്റര്‍ നതാലി ബെക്വാര്‍ട്ടിനെ മാര്‍പാപ്പ നിയമിച്ചു. റോമന്‍ കത്തോലിക്കാ സഭയിലെ ഏറ്റവും വിവാദമായ വിഷയങ്ങളില്‍ ചര്‍ച്ച നടക്കുകയും നയം വ്യക്തമാക്കുകയും ചെയ്യുന്ന സിനഡില്‍ ഇനി സിസ്റ്റര്‍ നതാലിയക്ക് വോട്ടവകാശം ലഭിക്കും. 2019 മുതല്‍ സിനഡില്‍ കണ്‍സല്‍ട്ടന്റ് ചുമതല നതാലിയ വഹിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ നിന്നുള്ള കന്യാസ്ത്രീയാണ് ഇവര്‍.

സഭയുടെ അധികാരപരിധിയിലും തീരുമാനമെടുക്കലിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള മാര്‍പാപ്പയുടെ താല്‍പര്യത്തിന്റെ സൂചനയാണിതെന്നാണ് സിനഡ് സെക്രട്ടറി ജനറലായ കര്‍ദിനാള്‍ മരിയോ ഗ്രെഷ് തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് പറഞ്ഞത്.

വിവാഹ മോചനം നേടിയ പുരോഹിതര്‍, പുരോഹിതന്‍മാരുടെ വിവാഹം തുടങ്ങിയ വിഷയങ്ങളില്‍ സിനഡില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി ചര്‍ച്ച നടന്നു വരുന്നുണ്ട്. ഇതിനിടയിലാണ് സിനഡിലേക്ക് സ്ത്രീശബ്ദവും എത്തുന്നത്.

Next Story