Top

പിസി ജോര്‍ജിനെ യുഡിഎഫിന് വേണ്ട; കോണ്‍ഗ്രസ് നേതാക്കളുടെ നീക്കത്തിനെതിരെ പൂഞ്ഞാര്‍ യുഡിഎഫ് കമ്മറ്റി

കോട്ടയം: യുഡിഎഫ് പ്രവേശനത്തിനൊരുങ്ങുന്ന പിസി ജോര്‍ജിനെതിരെ പൂഞ്ഞാറില്‍ നിന്ന് തന്നെ എതിര്‍പ്പ്. പൂഞ്ഞാര്‍ മേഖല യുഡിഎഫ് കമ്മറ്റിയാണ് ജോര്‍ജിനെതിരെ പ്രമേയം പാസ്സാക്കി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയാല്‍ യുഡിഎഫ് പ്രവേശനത്തിനൊരുങ്ങുകയാണ് പിസി ജോര്‍ജ്. ഇതിനിടയിലാണ് പൂഞ്ഞാറില്‍ നിന്ന് തന്നെയുള്ള എതിര്‍പ്പ്. കാലാകാലങ്ങളായി സ്വന്തം പാര്‍ട്ടിയെയും നില്‍ക്കുന്ന മുന്നണിയെയും തകര്‍ക്കുകയും പാര്‍ട്ടി നേതാക്കന്മാരെ തമ്മിലടിപ്പിച്ച് സ്വന്തം താല്‍പര്യം സംരക്ഷിക്കുന്ന ചരിത്രം പിസി ജോര്‍ജിനുള്ളതിനാല്‍ യുഡിഎഫിലെ ഏതെങ്കിലും ഘടകകക്ഷിയോ അംഗമായി സ്വീകരിക്കരുതെന്നാണ് പ്രമേയത്തില്‍ പറയുന്നത്. […]

5 Oct 2020 5:59 AM GMT

പിസി ജോര്‍ജിനെ യുഡിഎഫിന് വേണ്ട; കോണ്‍ഗ്രസ് നേതാക്കളുടെ നീക്കത്തിനെതിരെ പൂഞ്ഞാര്‍ യുഡിഎഫ് കമ്മറ്റി
X

കോട്ടയം: യുഡിഎഫ് പ്രവേശനത്തിനൊരുങ്ങുന്ന പിസി ജോര്‍ജിനെതിരെ പൂഞ്ഞാറില്‍ നിന്ന് തന്നെ എതിര്‍പ്പ്. പൂഞ്ഞാര്‍ മേഖല യുഡിഎഫ് കമ്മറ്റിയാണ് ജോര്‍ജിനെതിരെ പ്രമേയം പാസ്സാക്കി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയാല്‍ യുഡിഎഫ് പ്രവേശനത്തിനൊരുങ്ങുകയാണ് പിസി ജോര്‍ജ്. ഇതിനിടയിലാണ് പൂഞ്ഞാറില്‍ നിന്ന് തന്നെയുള്ള എതിര്‍പ്പ്. കാലാകാലങ്ങളായി സ്വന്തം പാര്‍ട്ടിയെയും നില്‍ക്കുന്ന മുന്നണിയെയും തകര്‍ക്കുകയും പാര്‍ട്ടി നേതാക്കന്മാരെ തമ്മിലടിപ്പിച്ച് സ്വന്തം താല്‍പര്യം സംരക്ഷിക്കുന്ന ചരിത്രം പിസി ജോര്‍ജിനുള്ളതിനാല്‍ യുഡിഎഫിലെ ഏതെങ്കിലും ഘടകകക്ഷിയോ അംഗമായി സ്വീകരിക്കരുതെന്നാണ് പ്രമേയത്തില്‍ പറയുന്നത്.

നേരത്തെ ജോസഫ് വാഴയ്ക്കന്‍, ഫിലിപ്പ് ജോസഫിന്റെ നേതൃത്വത്തില്‍ പിസി ജോര്‍ജിന്റെ പ്രവേശനം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ഐ ഗ്രൂപ്പ് രഹസ്യയോഗം വിളിച്ചിരുന്നു. യോഗത്തിനെത്തിയ ജോസഫ് വാഴയ്ക്കനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.

പൂഞ്ഞാര്‍ മേഖല യുഡിഎഫ് കമ്മറ്റിയുടെ പ്രമേയം ഇങ്ങനെ

പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയായ, പി.സി. ജോര്‍ജ്ജ് ഐകൃജനാധിപത്യമുന്നണിയില്‍ കടന്നുവരുന്നതിനുള്ള നീക്കങ്ങള്‍ നടത്തിവരുന്നതായി വ്യാപകമായ പ്രചാരണം ഉണ്ടായിരിക്കുന്നതില്‍ യു.ഡി.എഫിലെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും അസംതൃപ്തരും ആശങ്കാകുലരുമാണ്. പി.സി. ജോര്‍ജ്ജിന് കാലാകാലങ്ങളായി സ്വന്തം പാര്‍ട്ടിയെയും നില്‍ക്കുന്ന മുന്നണിയെയും തകര്‍ക്കുകയും പാര്‍ട്ടി നേതാക്കന്മാരെ തമ്മിലടിപ്പിച്ച് സ്വന്തം താല്പര്യം സംരക്ഷിക്കുകയും ചെയ്യുന്ന ചരിത്രമാണ് നിലവിലുള്ളത്. ഉമ്മന്‍ചാണ്ടി, കെ.എം. മാണി, പി.ജെ. ജോസഫ്, ഇ. അഹമ്മദ് മുതലായവരെ സമൂഹമദ്ധ്യത്തില്‍ ആക്ഷേപിക്കുകയും യു.ഡി.എഫിനെ തകര്‍ക്കുവാന്‍ അച്ചാരം വാങ്ങി പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ് . പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി യെ പരാജയപ്പെടുത്തുന്നതിനായി ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചു. സ്വന്തം കാര്യലാഭത്തിനല്ലാതെ മുന്നണിക്കുവേണ്ടി ഒരു കാലഘട്ടത്തിലും ജോര്‍ജ്ജ് പ്രവര്‍ത്തിച്ചിട്ടില്ല. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളും, സഹകരണ സ്ഥാപനങ്ങളും ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയും ജോര്‍ജ്ജിന്റെ സഹായം ഇല്ലാതെ തന്നെ യു.ഡി.എഫ്. ഭരണത്തിലാണ് . വരാന്‍ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.ഫിന് ജയിച്ച് വരുവാന്‍ കഴിയുന്ന രാഷ്ട്രീയ സാഹചര്യം ഇന്ന് നിലവിലുള്ളതിനാല്‍ ജോര്‍ജ്ജിനെ ഒരു കാരണവശാലും യു.ഡി.എഫില്‍ എടുക്കരുതെന്ന് ഏകകണ്ഠമായി ആവശ്യപ്പെടുന്നു.

Next Story