‘ഇപ്പോള്‍ എന്റെ ഹൃദയം ശില്‍പ്പ ഷെട്ടിക്കൊപ്പം’; രാജ് കുന്ദ്രയുടെ വലയില്‍ പെട്ടവരില്‍ പൂനം പാണ്ഡെയും
മുംബൈയിലെ നീല ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യവസായിയും നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടി പൂനം പാണ്ഡെ. ഈ അവസരത്തില്‍ ശില്‍പ്പ ഷെട്ടി അനുഭവിക്കുന്ന മാനസിക വിഷമത്തെ പറ്റിയാണ് താന്‍ ആലോചിക്കുന്നതെന്നും രാജ് കുമാറിന്റെ കമ്പനിയില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവത്തെ പറ്റി ഇപ്പോള്‍ സംസാരിക്കാനാഗ്രഹിക്കുന്നില്ലെന്നും പൂനം പാണ്ഡെ പറഞ്ഞു. 2019 ല്‍ രാജ് കുന്ദ്രയ്ക്കെതിരെയും ഇയാളുടെ സഹപ്രവര്‍ത്തകര്‍ക്കെതിരെയും ബോംബെ ഹൈക്കോടതിയില്‍ പൂനം പരാതി ഫയല്‍ ചെയ്തിരുന്നു. ആര്മ്സ്പ്രൈം മീഡിയ എന്ന […]
20 July 2021 7:09 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുംബൈയിലെ നീല ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യവസായിയും നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടി പൂനം പാണ്ഡെ. ഈ അവസരത്തില്‍ ശില്‍പ്പ ഷെട്ടി അനുഭവിക്കുന്ന മാനസിക വിഷമത്തെ പറ്റിയാണ് താന്‍ ആലോചിക്കുന്നതെന്നും രാജ് കുമാറിന്റെ കമ്പനിയില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവത്തെ പറ്റി ഇപ്പോള്‍ സംസാരിക്കാനാഗ്രഹിക്കുന്നില്ലെന്നും പൂനം പാണ്ഡെ പറഞ്ഞു.
2019 ല്‍ രാജ് കുന്ദ്രയ്ക്കെതിരെയും ഇയാളുടെ സഹപ്രവര്‍ത്തകര്‍ക്കെതിരെയും ബോംബെ ഹൈക്കോടതിയില്‍ പൂനം പരാതി ഫയല്‍ ചെയ്തിരുന്നു. ആര്മ്സ്പ്രൈം മീഡിയ എന്ന രാജ് കുന്ദ്രയുടെ കമ്പനിയുമായി പൂനം പാണ്ഡെയ്ക്ക് കരാറുണ്ടായിരുന്നു. ഇത് പ്രകാരം പൂനത്തിന്റെ പേരിലുള്ള ആപ്പ് ഈ കമ്പനിയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ കരാര്‍ അവസാനിച്ച ശേഷവും തന്റെ ദൃശ്യങ്ങള്‍ കമ്പനി ഉപയോഗിച്ചു എന്നായിരുന്നു പൂനത്തിന്റെ പരാതി.
എന്നാല്‍ രാജ് കുന്ദ്ര അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ഇതേ പറ്റി ഇപ്പോള്‍ സംസാരിക്കുന്നില്ലെന്നാണ് പൂനം പറയുന്നത്. ‘ഈ നിമിഷം ശില്‍പ്പ ഷെട്ടിയോടും അവരുടെ കുട്ടികളോടൊപ്പവുമാണ് എന്റെ ഹൃദയം. അവരിപ്പോള്‍ കടന്നു പോവുന്ന സാഹചര്യം എനിക്ക് ആലോചിക്കാന്‍ പറ്റുന്നില്ല. അതിനാല്‍ ഞാന്‍ നേരിട്ട ദുരനുഭവത്തെ പറ്റി പറയാന്‍ ഞാന്‍ തയ്യാറല്ല,’ പൂനം പാണ്ഡെ പറഞ്ഞു. അതേസമയം താന്‍ 2019 ല്‍ കുന്ദ്രയ്ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ഇപ്പോള്‍ കോടതിയിലുള്ള കേസില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്നും പൂനം പറഞ്ഞു.
ഫെബ്രുവരിയില്‍ പൂനം ഒരു ദേശീയ മാധ്യമത്തോടും രാജ് കുന്ദ്രയുടെ കമ്പനിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ആംര്സ്പ്രൈം കമ്പനി തന്റെ ഫോണ്‍ നമ്പര്‍ ആപ്പില്‍ പരസ്യമാക്കുകയും തനിക്ക് നിരന്തരം മോശമായ കോളുകളും സന്ദേശങ്ങളും വരുന്നുണ്ടെന്നായിരുന്നു പൂനം പറഞ്ഞത്. എന്നാല്‍ ഈ ആരോപണത്തെ അന്ന് രാജ് കുന്ദ്ര നിഷേധിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈയിലെ നീലച്ചിത്ര റാക്കറ്റിനെ സംബന്ധിച്ച് പൊലീസിന് പരാതി ലഭിക്കുന്നത്. യുവതികളെയും യുവാക്കളെയും വെബ്സീരീസില്‍ അഭിനയിക്കാനെന്ന് പറഞ്ഞു വിളിച്ചു വരുത്തി നീലചിത്രങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു എന്നായിരുന്നു പരാതി. പിന്നാലെ മുംബൈയിലെ ഒരു ബംഗ്ലാവില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് പേരെ പിടികൂടി. ഇതുവഴിയാണ് നീല ചിത്ര റാക്കറ്റിന്റെ വ്യാപ്തി വലുതാണെന്ന് പൊലീസ് മനസ്സിലാക്കുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രാജ് കുന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത്.
പൊലീസിന് ലഭിച്ച സൂചനകള്‍ പ്രകാരം മുംബൈയില്‍ ഇത്തരത്തില്‍ നീലചിത്ര നിര്‍മാണം നടത്തുന്ന നിരവധി പ്രൊഡക്ഷന്‍ കമ്പനികളുണ്ട്. നഗരത്തിലെ നിരവധി ബംഗ്ലാവുകള്‍ വാടകയ്ക്കെടുത്താണ് ഇവ ചിത്രീകരിക്കുന്നത്. പോണ് സൈറ്റുകളിലും ചില ആപ്പുകളില്‍ ഇവ പിന്നീട് അപ്ലോഡ് ചെയ്യുന്നു. മുംബൈയിലേക്ക് ലൈം ലൈറ്റ് സ്വപ്നങ്ങളുമായെത്തുന്ന യുവതികളെയാണ് ഈ കമ്പനികള്‍ ലക്ഷ്യം വെക്കുന്നത്. ഒരു പോണ് ചിത്രത്തില്‍ അഭിനയിക്കുന്നതിന് പകരമായി ബിഗ് ബജറ്റ് ബോളിവുഡ് ചിത്രത്തില്‍ അവസരമാണ് യുവതികള്‍ക്കും യുവാക്കള്‍ക്കും വാഗ്ദാനം ചെയ്യുന്നത്.
- TAGS:
- Mumbai