Top

ധനുഷ്- ശേഖര്‍ കമ്മൂല ചിത്രം; പൂജ ഹെഗ്‌ഡെ നായിക?

ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

20 July 2021 10:28 AM GMT
ഫിൽമി റിപ്പോർട്ടർ

ധനുഷ്- ശേഖര്‍ കമ്മൂല ചിത്രം; പൂജ ഹെഗ്‌ഡെ നായിക?
X

ജഗമേ തന്തിരത്തിന്റെ റിലീസിന് പിന്നാലെ കന്നട സംവിധായകൻ ശേഖര്‍ കമ്മൂലയ്‌ക്കൊപ്പമുള്ള തന്റെ പുതിയ സിനിമയെക്കുറിച്ച് ധനുഷ് അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ തെന്നിന്ത്യൻ നായിക പൂജ ഹെഗ്‌ഡെ എത്തുന്നു എന്ന വാർത്തകളാണ് വരുന്നത്.

ധനുഷ് നായകനാകുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് ഷൂട്ട് ചെയ്യുന്നത്. ചിത്രത്തിൽ പൂജയെ കാസ്റ്റ് ചെയ്യുവാൻ അണിയറപ്രവർത്തകർ തീരുമാനിച്ചു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഔദ്യോഗികമായി അറിയിപ്പ് ഒന്നും തന്നെ വന്നിട്ടില്ല.

ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ശ്രീ വെങ്കിടേശ്വര സിനിാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതേസമയം വിജയ് നായകനാകുന്ന ബീസ്റ്റാണ് പൂജയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. നെൽസൺ ദിലീപ്കുമാറാണ് സംവിധാനം ചെയ്യുന്നത്. സണ്‍ പിക്ച്ചേഴ്സുമായി വിജയ്യുടെ നാലാമത്തെ ചിത്രമാണ് ബിസ്റ്റ്. വേട്ടയ്കാരന്‍, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.

Next Story