Top

വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം; പുതുച്ചേരി കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി വീണ്ടും രാജി

പുതുച്ചേരി: പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കോണ്‍ഗ്രസില്‍ നിന്നും ഒരു എംഎല്‍എ കൂടി രാജിവെച്ചു. കെ ലക്ഷ്മിനാരായണനാണ്‌ വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ നാരായണസ്വാമി സര്‍ക്കാരിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് രാജിവെച്ചത്‌. ഇതോടെ പുതുച്ചേരിയിലെ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എംഎല്‍എമാരുടെ എണ്ണം അഞ്ചായി. ആകെ 13 എംഎല്‍എമാരാണ് യുപിഎയ്ക്ക് ഉള്ളത്. ഇതില്‍ സ്പീക്കറടക്കം ആകെ ഒമ്പത് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്‌. അവശേഷിക്കുന്നതില്‍ മൂന്ന് പേര്‍ ഡിഎംകെയില്‍ നിന്നുള്ളവരും ഒരാള്‍ സ്വതന്ത്രനുമാണ്. പ്രതിപക്ഷ പാര്‍ട്ടിയായ എഐഎന്‍ആര്‍സി, എഐഎഡിഎംകെ എന്നിവര്‍ക്കായി 11 […]

21 Feb 2021 5:20 AM GMT

വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം; പുതുച്ചേരി കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി വീണ്ടും രാജി
X

പുതുച്ചേരി: പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കോണ്‍ഗ്രസില്‍ നിന്നും ഒരു എംഎല്‍എ കൂടി രാജിവെച്ചു. കെ ലക്ഷ്മിനാരായണനാണ്‌ വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ നാരായണസ്വാമി സര്‍ക്കാരിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് രാജിവെച്ചത്‌. ഇതോടെ പുതുച്ചേരിയിലെ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എംഎല്‍എമാരുടെ എണ്ണം അഞ്ചായി.

ആകെ 13 എംഎല്‍എമാരാണ് യുപിഎയ്ക്ക് ഉള്ളത്. ഇതില്‍ സ്പീക്കറടക്കം ആകെ ഒമ്പത് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്‌. അവശേഷിക്കുന്നതില്‍ മൂന്ന് പേര്‍ ഡിഎംകെയില്‍ നിന്നുള്ളവരും ഒരാള്‍ സ്വതന്ത്രനുമാണ്.

പ്രതിപക്ഷ പാര്‍ട്ടിയായ എഐഎന്‍ആര്‍സി, എഐഎഡിഎംകെ എന്നിവര്‍ക്കായി 11 എംഎല്‍എമാരാണുള്ളത്. ഇതുകൂടാതെ ബിജെപി നാമനിര്‍ദേശം ചെയ്ത മൂന്ന് അംഗങ്ങളുമുള്‍പ്പടെ 14 പേരാണ് എന്‍ഡിഎയ്ക്കുള്ളത്. എന്നാല്‍ നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ക്ക് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന വാദമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.

നിലവിലെ കക്ഷിനില 28 ആയിരിക്കെ 15 എംഎല്‍എമാരുടെ പിന്തുണയാണ് കേവലഭൂരിപക്ഷം നേടാന്‍ സര്‍ക്കാരിന് ആവശ്യമായുള്ളത്. പുതുച്ചേരിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. ഇതേതുടര്‍ന്ന് സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും കക്ഷി നില തുല്യമായതോടെയാണ് വിശ്വസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ തമിലിസൈ സുന്ദരരാജന്‍ നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി ഒരു എംഎല്‍എ കൂടി രാജിവെച്ചിരിക്കുന്നത്.

Next Story