പോളിംഗ് ഓഫീസര്‍ ഉറങ്ങിപ്പോയി; വീട്ടില്‍ പോയി ഉറക്കത്തില്‍ പൊക്കി പൊലീസ്
കുട്ടനാടില്‍ ഫസ്റ്റ് പോളിംഗ് ഓഫീസര്‍ ഉറങ്ങിപ്പോയി. അന്വേഷിച്ചിറങ്ങിയ പൊലീസ് ആണ് ഉദ്യോഗസ്ഥനെ വീട്ടില്‍ കണ്ടെത്തിയത്. കുട്ടനാട് തലവടി 130ാം നമ്പര്‍ ബൂത്തിലെ ഫസ്റ്റ് പോളിംഗ് ഓഫീസറായ ജോര്‍ജ് അലക്സിനാണ് അബദ്ധം പറ്റിയത്. ഡ്യൂട്ടിക്കെത്താത്തതിന് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പൊലീസ് വീട്ടിലെത്തുമ്പോള്‍ ഇദ്ദേഹം ഉറങ്ങുകയായിരുന്നു. ജോര്‍ജ് എത്താത്തതിനെ തുടര്‍ന്ന് റിസര്‍വിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ചു. സമാനമായി പുനരൂലില് മദ്യപിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ മൂന്നാം പോളിംഗ് ഓഫീസറെ അറസ്റ്റ് ചെയ്തിരുന്നു. കോടതി ജീവനക്കാരനായ പ്രകാശ് കുമാറാണ് അറസ്റ്റിലായത്. പുനലൂര്‍ ടോക് […]

കുട്ടനാടില്‍ ഫസ്റ്റ് പോളിംഗ് ഓഫീസര്‍ ഉറങ്ങിപ്പോയി. അന്വേഷിച്ചിറങ്ങിയ പൊലീസ് ആണ് ഉദ്യോഗസ്ഥനെ വീട്ടില്‍ കണ്ടെത്തിയത്. കുട്ടനാട് തലവടി 130ാം നമ്പര്‍ ബൂത്തിലെ ഫസ്റ്റ് പോളിംഗ് ഓഫീസറായ ജോര്‍ജ് അലക്സിനാണ് അബദ്ധം പറ്റിയത്. ഡ്യൂട്ടിക്കെത്താത്തതിന് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പൊലീസ് വീട്ടിലെത്തുമ്പോള്‍ ഇദ്ദേഹം ഉറങ്ങുകയായിരുന്നു. ജോര്‍ജ് എത്താത്തതിനെ തുടര്‍ന്ന് റിസര്‍വിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ചു.
സമാനമായി പുനരൂലില് മദ്യപിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ മൂന്നാം പോളിംഗ് ഓഫീസറെ അറസ്റ്റ് ചെയ്തിരുന്നു. കോടതി ജീവനക്കാരനായ പ്രകാശ് കുമാറാണ് അറസ്റ്റിലായത്. പുനലൂര്‍ ടോക് എച്ച് പബ്ലിക് സ്കൂളിലെ 94ാം നമ്പര്‍ ബൂത്തിലായിരുന്നു സംഭവം നടന്നത്. പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.