Top

'പുറത്ത് വന്നത് ലീഗിന്റെ അഭിപ്രായം'; പരാതി പിന്‍വലിക്കില്ലെന്ന് ഹരിത നേതൃത്വം

26 Aug 2021 7:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുറത്ത് വന്നത് ലീഗിന്റെ അഭിപ്രായം; പരാതി പിന്‍വലിക്കില്ലെന്ന് ഹരിത നേതൃത്വം
X

സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ എംഎസ്എഫ് നേതാക്കള്‍ ഖേദം പ്രകടിപ്പിക്കുമ്പോഴും പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഹരിത നേതൃത്വം. പുറത്ത് വന്നിരിക്കുന്നത് മുസ്ലീം ലീഗിന്റെ അഭിപ്രായം മാത്രമാണെന്നും പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഹരിതയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരുടെ പ്രതികരണം. ആരോപണ വിധേയരായ എംഎസ്എഫ് നേതാക്കള്‍ ഖേദം പ്രകടിപ്പിക്കുന്നതിന് പിന്നാലെ ഹരിത നേതാക്കള്‍ വനിത കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്ന് ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതികരണം.

ഹരിതാ ഭാരവാഹികള്‍ക്കെതിരായ പരാമര്‍ശത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡണ്ട് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വിഎ വഹാബ് എന്നിവര്‍ ഇതിനകം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി പുറത്ത് വിട്ട കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. നേതാക്കള്‍ മാപ്പ് പറഞ്ഞതോടെ ഹരിതാ ഭാരവാഹികള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്നും ലീഗിന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്.

ഹരിതയും എംഎസ്എഫും ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളായത് കൊണ്ട് കൂടുതല്‍ യോജിച്ച് പോകുന്നതിന് ആവശ്യമായ ചര്‍ച്ചകളും പരാതി പരിഹാര സംവിധാനങ്ങളും ആവശ്യമാണെന്നുമാണ് ലീഗിന്റെ പക്ഷം.


മുസ്ലീം ലീഗ് പ്രസ്താവനയുടെ പൂര്‍ണരൂപം-
മുസ്ലിംലീഗിന്റെ പോഷക സംഘടനയായ എം.എസ്.എഫ്, ഹരിത ഭാരവാഹികള്‍ക്കിടയില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നു വരികയുണ്ടായി. പല ഘട്ടങ്ങളിലായി നേതാക്കള്‍ ഇക്കാര്യം ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയിരുന്നു. അതിനിടെ എം.എസ്.എഫ് നേതാക്കളുടെ ചില പരാമര്‍ശങ്ങളും, ഹരിത വനിതാകമ്മീഷന് നല്‍കിയ പരാതിയും ഏറെ വിവാദങ്ങള്‍ക്കിടയാക്കി. മുസ്ലിംലീഗ് നേതൃത്വം ഇതു സംബന്ധിച്ച് ഒരു താല്‍ക്കാലിക നടപടി സ്വീകരിച്ചു. ഹരിതയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിക്കുകയും എം.എസ്.എഫ് നേതാക്കള്‍ക്ക് ഷോകോസ് നോട്ടീസ് നല്‍കുകയും ചെയ്യുകയുണ്ടായി .
സംഘടനാപരവും അല്ലാത്തതുമായ കാര്യങ്ങള്‍ തുറന്ന ചര്‍ച്ചകളിലൂടെയും അനുരജ്ഞന ശ്രമങ്ങളിലൂടെയും പരിഹാരമുണ്ടാക്കുന്ന മാര്‍ഗമാണ് മുസ്ലിംലീഗ്ഇ തപര്യന്തം അവലംബിച്ചു പോന്നിട്ടുള്ളത്. ഇതിന്റെ ഭാഗമായി തുടര്‍ചര്‍ച്ചകള്‍ നടക്കുകയും താഴെ പറയുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു. എം.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് കബീര്‍ മുതുപറമ്പ് ജനറല്‍ സിക്രട്ടറി വി.എ വഹാബ് എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അസ്ഥാനത്തായിരുന്നു. ഈ കാര്യം അവര്‍ക്ക്ബോ ധ്യപ്പെട്ടു. പ്രസ്തുത പരാമര്‍ശം അവര്‍ ദുരുദ്ദേശപരമായി പറഞ്ഞതല്ല, എങ്കിലും ഇതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി അവര്‍ വ്യക്തമാക്കി. ഇക്കാര്യം അവര്‍ ഫേസ്ബുക്കിലൂടെയും അറിയിക്കുന്നതാണ്. ഹരിത വനിതാകമ്മീഷനു നല്‍കിയ പരാതി പിന്‍വലിക്കുന്നതാണ്. എം എസ്എ ഫ് നേതാക്കള്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നേട്ടീസില്‍ തുടര്‍നടപടികള്‍ ഉണ്ടാകില്ല. ഹരിതയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിച്ച നടപടി പിന്‍വലിക്കും ഹരിതയും എം.എസ്.എഫും ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളായത് കൊണ്ട് കൂടുതല്‍ യോജിച്ച് പോകുന്നതിന്
ആവശ്യമായ ചര്‍ച്ചകളും പരാതി പരിഹാര സംവിധാനങ്ങളും ആവശ്യമാണെന്ന്പാര്‍ട്ടി കരുതുന്നു. ഇതിന്നായി പാര്‍ട്ടി നേതാക്കളുടെ നിയന്ത്രണത്തില്‍ ഇരു സംഘടനകളുടെയും പ്രാതിനിധ്യത്തോടെ ഒരു പ്രത്യേക സെല്‍ രൂപീകരിക്കുന്നതാണ്. എം.എസ്.എഫിന്റെ ജില്ലാ സംസ്ഥാന കമ്മിറ്റികളില്‍ വനിതാ പ്രാതിനിധ്യം പാര്‍ട്ടി ഉറപ്പുവരുത്തും. ഇതിനനുസൃതമായി എം.എസ്.എഫ്, ഹരിത ഭരണഘടനകളില്‍ കാലോചിതമായ മാറ്റങ്ങളുണ്ടാക്കും. മലപ്പുറം ജില്ലാ ഹരിത കമ്മിറ്റിയില്‍ ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാവും. എം.എസ്.എഫ്, ഹരിതസംഘടനകള്‍ വിദ്യാഭ്യാസ മേഖലയില്‍ സി.എമ്മിന്റെ സ്വപ് സാക്ഷാല്‍ക്കാരത്തിനായി ശബളിമയാര്‍ന്ന പങ്കു വഹിച്ചതായി മുസ്ലിംലീഗ് വിലയിരുത്തുന്നു. ദേശീയ സംസ്ഥാന തലത്തിലെ സമകാലീനവും സങ്കീര്‍ണ്ണവുമായ വിദ്യാഭ്യാസ പ്രതിസന്ധികളെ ശക്തിയുക്തം നേരിടുന്നതിലും ഇരു സംഘടനകളും പ്രതിബദ്ധത ആവര്‍ത്തിക്കുന്നു.Next Story

Popular Stories