Top

'അധ്യക്ഷന്‍ ആശയവിനിമയം നടത്തിയിട്ടില്ല'; ഡിസിസി പ്രസിഡണ്ട് പട്ടികയില്‍ അതൃപ്തി പരസ്യമാക്കി സുധീരനും

ഡിസിസി പട്ടികയുടെ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലെന്നും സുധീരന്‍

15 Aug 2021 6:53 AM GMT
അനുശ്രീ പി.കെ

അധ്യക്ഷന്‍ ആശയവിനിമയം നടത്തിയിട്ടില്ല; ഡിസിസി പ്രസിഡണ്ട് പട്ടികയില്‍ അതൃപ്തി പരസ്യമാക്കി സുധീരനും
X

ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാ പട്ടിക തയ്യാറാക്കുന്ന ഒരു ഘട്ടത്തിലും കെപിസിസി പ്രസിഡണ്ടോ ഉത്തരവാദിത്തപ്പെട്ടവരോ ആശയ വിനിമയം നടത്തിയിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് ചേര്‍ന്ന നേതൃയോഗത്തില്‍ നിന്നും താനുള്‍പ്പെടെയുള്ള മുന്‍ കെപിസിസി പ്രസിഡണ്ടുമാര്‍ ഒഴിവാക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നും സുധീരന്‍ തന്റെ ഫേസ്ബുക്കിലൂടെ രംഗത്തെത്തി. പരസ്യമായി നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ച സുധീരന്‍ ഡിസിസി പട്ടികയുടെ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലെന്നും പറഞ്ഞു.


വിഎം സുധീരന്റെ പ്രതികരണം-

ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാപട്ടിക കെപിസിസി പ്രസിഡന്റ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കൈമാറിയതായി മാധ്യമ റിപ്പോര്‍ട്ടുകളില്‍ കണ്ടു. ഈ പട്ടിക തയ്യാറാക്കുന്ന ഒരു ഘട്ടത്തിലും കെപിസിസി പ്രസിഡന്റോ മറ്റ് ഉത്തരവാദിത്തപ്പെട്ടവരോ എന്നോട് ഇതേക്കുറിച്ച് ഒരു തരത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ല.

തന്നെയുമല്ല രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് ചേര്‍ന്ന നേതൃയോഗത്തില്‍ നിന്നും ഞാനുള്‍പ്പെടെയുള്ള മുന്‍ കെപിസിസി പ്രസിഡന്റുമാരില്‍ പലരും ഒഴിവാക്കപ്പെടുകയും ചെയ്തു. ഇതെല്ലാം കൊണ്ട് ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട പട്ടികയുടെ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു അറിവുമില്ല.

ഏതായാലും കോണ്‍ഗ്രസിന്റെ നട്ടെല്ലായ പ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന ജനാധിപത്യ വിശ്വാസികള്‍ക്കും സ്വീകാര്യരായ ഡിസിസി പ്രസിഡന്റുമാരുടെ നല്ല ഒരു നിരക്ക് അന്തിമരൂപം നല്‍കാന്‍ ഹൈക്കമാന്‍ഡിന് കഴിയട്ടെ.


Next Story

Popular Stories