Top

'സിപിഐഎമ്മിലുള്ളപ്പോഴും മനസ് ഇവിടെ, ചെറിയാന് ജീവനായിരുന്നു കോണ്‍ഗ്രസ്'; വിഡി സതീശന്‍

കാലം ആവശ്യപ്പെടുന്ന തീരുമാനമാണ് ചെറിയാൻ ഫിലിപിന്റേതെന്നും വിഡി സതീശന്‍

29 Oct 2021 7:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎമ്മിലുള്ളപ്പോഴും മനസ് ഇവിടെ, ചെറിയാന് ജീവനായിരുന്നു കോണ്‍ഗ്രസ്; വിഡി സതീശന്‍
X

ചെറിയാന്‍ ഫിലിപ്പിന്റെ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവ് സ്വാഗതം ചെയ്ത് വിഡി സതീശന്‍. കാലം ആവശ്യപ്പെടുന്ന തീരുമാനമാണ് ചെറിയാൻ ഫിലിപിന്റേത്. കോൺഗ്രസ് തറവാട്ടിലേക്ക് സ്വാഗതം. അദ്ദേഹത്തെ ഞങ്ങൾ ഹൃദയത്തോട് ചേർത്ത് നിർത്തും. സിപിഐഎമ്മുമായി സഹകരിക്കുമ്പോഴും ചെറിയാൻ ഫിലിപ്പിന്റെ മനസ് കോൺഗ്രസിനൊപ്പമായിരുന്നു. കാരണം കോൺഗ്രസ് ചെറിയാന് ജീവനായിരുന്നു എന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വിഡി സതീശന്‍ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് പ്രവേശം പ്രഖ്യാപിച്ച വാർത്താസമ്മേളത്തില്‍ സിപിഐഎമ്മിനെതിരെ ഗുരുതര വിമർശനമാണ് ചെറിയാന്‍ ഫിലിപ്പ് ഉയർത്തിയത്. കോണ്‍ഗ്രസ്സിനകത്ത് നില്‍ക്കുമ്പോള്‍ സ്വതന്ത്ര അഭിപ്രായത്തിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാല്‍ സിപിഐഎമ്മില്‍ മനസാക്ഷിയെ വഞ്ചിച്ച് ന്യായീകരണ തൊഴിലാളിയായി. അമ്പത് വര്‍ഷത്തെ ചരിത്രം എഴുതാതിരുന്നത് പാര്‍ട്ടി ശത്രു ആകും എന്ന് ഭയന്നാണെന്നുമായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ വാക്കുകള്‍.

അധികാര സ്ഥാനം ലക്ഷ്യമാക്കിയല്ല കോണ്‍ഗ്രസ്സില്‍ പോകുന്നത്. രാഷ്ട്രീയ വ്യക്തിത്വത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ്സില്‍ പോകുന്നത്. അഭയ കേന്ദ്രത്തില്‍ കിടന്ന് മരിക്കുന്നതിലും നല്ലത് തറവാട്ടില്‍ കിടന്ന് മരിക്കുന്നത്. ഇപ്പോള്‍ സിപിഐഎമ്മില്‍ പോകുന്നവര്‍ അനുഭവിച്ച് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Next Story

Popular Stories