Top

'എത്ര വിളിച്ചാലും മന്ത്രി ഫോണ്‍ എടുക്കില്ല'; പേര് പരാമര്‍ശിക്കാതെ പ്രതിഭയുടെ വിമര്‍ശനം; ശിവന്‍കുട്ടിക്ക് പ്രശംസ

പല തവണ വിളിച്ചാലും തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി ഫോണ്‍ എടുക്കില്ലെന്ന് യു പ്രതിഭ എംഎല്‍എ

14 Sep 2021 8:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എത്ര വിളിച്ചാലും മന്ത്രി ഫോണ്‍ എടുക്കില്ല; പേര് പരാമര്‍ശിക്കാതെ പ്രതിഭയുടെ വിമര്‍ശനം; ശിവന്‍കുട്ടിക്ക് പ്രശംസ
X

പല തവണ വിളിച്ചാലും തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി ഫോണ്‍ എടുക്കില്ലെന്ന് യു പ്രതിഭ എംഎല്‍എ. വ്യക്തിപരമായ കാര്യങ്ങള്‍ പറയാനല്ല വിളിക്കുന്നത്. അത് മന്ത്രി തിരിച്ചറിയണമെന്നും പ്രതിഭ എംഎല്‍എ പറഞ്ഞു. വി ശിവന്‍കുട്ടി കൂടി പങ്കെടുത്ത ചടങ്ങിലായിരുന്നു വിമര്‍ശനം. മന്ത്രിയുടെ പേര് പറയാതെയായിരുന്നു വിമര്‍ശനം.

എത്ര തവണ വിളിച്ചാലും മന്ത്രി ഫോണ്‍ എടുക്കില്ല. എന്നാല്‍ മറ്റു മന്ത്രിമാര്‍ തിരിച്ചു വിളിച്ച് കാര്യം അന്വേഷിക്കുമെന്നും യു പ്രതിഭ കൂട്ടിചേര്‍ത്തു. നാട്ടിലെ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാന്ന് വിളിക്കുന്നത്. ശിവന്‍കുട്ടിയെ പ്രശംസിക്കാനും പ്രതിഭ മറന്നില്ല. എപ്പോള്‍ വിളിച്ചാലും തിരിച്ചു വിളിക്കുന്ന മന്ത്രിയാണ് വി ശിവന്‍കുട്ടിയെന്നും അതിന് നന്ദിയുണ്ടെന്നും എംല്‍എ പറഞ്ഞു.

Next Story

Popular Stories