Top

തിരുവഞ്ചൂര്‍ എ ഗ്രൂപ്പ് വിട്ടോ?; പുത്തന്‍കൂറ്റുകാര്‍ ചരിത്രം അറിയാത്തവരാണെന്ന് മറുപടി

ഡിസിസി അധ്യക്ഷ പട്ടികയില്‍ പരസ്യപ്രതികരണം ഇല്ലാതെ പ്രശ്‌നം പരിഹരിക്കാമായിരുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

30 Aug 2021 5:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവഞ്ചൂര്‍ എ ഗ്രൂപ്പ് വിട്ടോ?; പുത്തന്‍കൂറ്റുകാര്‍ ചരിത്രം അറിയാത്തവരാണെന്ന് മറുപടി
X

ഡിസിസി അധ്യക്ഷ പട്ടികയില്‍ പരസ്യപ്രതികരണം ഇല്ലാതെ പ്രശ്‌നം പരിഹരിക്കാമായിരുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങള്‍ മാനിച്ചാണ് പട്ടിക പുറത്ത് വിട്ടതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

'ഹൈക്കമാന്‍ഡ് എടുത്ത തീരുമാനത്തില്‍ പരസ്യപ്രതികരണം നടത്തിയിരുന്നില്ലെങ്കില്‍ തീരാവുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂ. തര്‍ക്കമൊക്കെ ഉണ്ടാവും. അത് വലിയ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുപോകാതെ സംസാരിച്ച് തീര്‍ക്കാമായിരുന്നു.' തിരുവഞ്ചൂര്‍ പ്രതികരിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എ ഗ്രൂപ്പ് വിട്ടുവെന്ന പ്രചാരണവും അദ്ദേഹം നിഷേധിച്ചു. ഉമ്മന്‍ചാണ്ടിയുമായി തനിക്ക് പതിറ്റാണ്ടുകളുടെ ബന്ധമാണെന്നും അതിനെപറ്റി മറിച്ച് സംസാരിക്കുന്ന പുത്തന്‍കൂറ്റുകാര്‍ ചരിത്രം അറിയാത്തവരാണെന്നുമാണ് തിരുവഞ്ചൂരിന്റെ പ്രതികരണം.
'എകെ ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും എന്നെ നന്നായിട്ടറിയാം. ഇന്നും ഇന്നലേയും തുടങ്ങിയതല്ല, പതിറ്റാണ്ടുകളുടെ ബന്ധമാണ്. അതിനെ പറ്റി ഏതെങ്കിലും പൂത്തന്‍കൂറ്റുകാര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ചരിത്രം അറിയാത്തവരാണ്. അവര്‍ അന്നന്നത്തെ കാര്യത്തിന് വേണ്ടി എന്തെങ്കിലും പറഞ്ഞുപോവുകയാണ്. എകെ ആന്റണിയും ഉമ്മന്‍ചാണ്ടിയുമാണ് ഇക്കാര്യത്തില്‍ അവസാനമായി അഭിപ്രായം പറയേണ്ടത്.' തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Next Story

Popular Stories