Top

രാജിയില്‍ വ്യക്തതയില്ല; വിഎം സുധീരനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

26 Sep 2021 10:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജിയില്‍ വ്യക്തതയില്ല; വിഎം സുധീരനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍
X

കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവച്ച വിഎം സുധീരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം കിണഞ്ഞു പരിശ്രമിക്കുന്നതിനിടെ വിമര്‍ശനവുമായു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നുള്ള സുധീരന്റെ രാജിയില്‍ വ്യക്തതയില്ലെന്നാണ് ഉണ്ണിത്താന്റെ വിമര്‍ശനം.

സുധീരന്‍ നേരത്തെ കെപിപിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വച്ചിരുന്നു. അതെന്തിനായിരുന്നു എന്ന് ആര്‍ക്കും അറിയില്ല. രാഷ്ട്രീയ കാര്യ സമിതിക്ക് ഇനി പ്രസക്തിയില്ലെന്ന വാദവും ഉണ്ണിത്താന്‍ ആവര്‍ത്തിച്ചു. രാഷ്ട്രീയ കാര്യ സമിതിക്ക് മുകളിലാണ് കെപിസിസി പ്രസഡന്റ് എന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.

വിഎം സുധീരനെ അനുനയിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും, ഇതിനായി നേരിട്ട് ചര്‍ച്ചകള്‍ നടത്താന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും നേരിട്ടിറങ്ങി നീക്കങ്ങള്‍ പുരോഗമിക്കുമ്പോഴാണ് നേതൃത്വത്തോട് അടുത്ത് നില്‍ക്കുന്ന ഉണ്ണിത്താന്‍ വിരുദ്ധനിലപാട് സ്വീകരിക്കുന്നത്. സുധീരനെ നേരിട്ട് കാണാനെത്തിയിട്ടും വിഎം സുധീരന്‍. അനുനയത്തിന് വഴങ്ങിയിരുന്നില്ല.

നിലപാട് എടുത്താല്‍ അതില്‍ നിന്നും പിന്‍വാങ്ങാത്തയാളാണ് സുധീരന്‍ എന്നായിരുന്നു കൂടികാഴ്ച്ചക്ക് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത്. 'ഏത് കാലത്താണ് സുധീരന്‍ സ്വന്തം നിലപാടില്‍ നിന്നും മാറിയിട്ടുള്ളത്. നേതൃത്വത്തിന്റെ ഭാഗത്ത് നില്‍ക്കുന്ന എന്റെ ഭാഗത്തും വീഴ്ച്ചയുണ്ടായിട്ടുണ്ട്. അത് അദ്ദേഹത്തോട് പറഞ്ഞു. എന്നോട് ക്ഷണിക്കണം എന്ന് പറയാന്‍ എനിക്ക് സ്വാതന്ത്ര്യം ഉള്ളയാളാണ് സുധീരന്‍, പത്ത് സതീശന്‍ വിചാരിച്ചാലും സുധീരന്റെ നിലപാട് മാറ്റാന്‍ കഴിയില്ല.' കൂടികാഴ്ച്ചക്ക് ശേഷം സതീശന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

രാജി ഏത് സാഹചര്യത്തിലായാലും പിന്‍വലിക്കാന്‍ വിഎം സുധീരനോട് ആവശ്യപ്പെടുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരനും വ്യക്തമാക്കുന്നു. വിഎം സുധീരനെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ കേട്ട ശേഷം പരിഹരിക്കുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സുധീരനെ നേരിട്ട് കാണാന്‍ ശ്രമിക്കുകയാണ്. ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ അറിയേണ്ടതല്ലെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരോട് സുധാകരന്‍ വ്യക്തമാക്കിയത്.

Next Story

Popular Stories