Top

'സാമൂഹിക പ്രതിബദ്ധത'; കൊവിഡില്‍ സംഘടനാ പരിപാടികള്‍ ഇല്ലെന്ന് എന്‍സിപി

സെപ്തംബര്‍ 12 വരെ റദ്ദാക്കാനാണ് എന്‍സിപി സംസ്ഥാന സമിതി തീരുമാനം

29 Aug 2021 3:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാമൂഹിക പ്രതിബദ്ധത; കൊവിഡില്‍ സംഘടനാ പരിപാടികള്‍ ഇല്ലെന്ന് എന്‍സിപി
X

സംസ്ഥാനത്ത് കൊവിഡ്-19 വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സംഘടനാ പ്രവര്‍ത്തന പരിപാടികള്‍ മാറ്റിവെച്ച് എന്‍സിപി. സെപ്തംബര്‍ 12 വരെ റദ്ദാക്കാനാണ് എന്‍സിപി സംസ്ഥാന സമിതി തീരുമാനിച്ചതായി സംസ്ഥാന പ്രസിഡണ്ട് പിസി ചാക്കോ പറഞ്ഞു.

സാമൂഹിക പ്രതിബദ്ധതയുള്ള പ്രസ്ഥാനം എന്ന നിലക്കാണ് എല്ലാ പരിപാടികളും പോക്ഷക സംഘടനകളുടെ പ്രവര്‍ത്തന പരിപാടികളും നിര്‍ത്തിവെക്കുന്നത്.
എന്‍സിപി പ്രവര്‍ത്തകര്‍ കൊവിഡ്-19 നിയന്ത്രണ, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. 14 ജില്ലാ കമ്മിറ്റി ഓഫീസുകളും 140 നിയോജക മണ്ഡലം ഓഫീസുകളും പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

Popular Stories