Top

അകന്നവരെ അടുപ്പിക്കാന്‍ സിപിഐഎം; സംസ്ഥാന നേതാക്കള്‍ നേരിട്ട് ഇറങ്ങും

പ്രാദേശിക പ്രശ്‌നങ്ങള്‍കാരണം പാര്‍ട്ടിയില്‍ നിന്നും അകന്ന നിരവധി പേരുണ്ട്.

28 Aug 2021 2:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അകന്നവരെ അടുപ്പിക്കാന്‍ സിപിഐഎം; സംസ്ഥാന നേതാക്കള്‍ നേരിട്ട് ഇറങ്ങും
X

പാര്‍ട്ടിയില്‍ നിന്നും അകന്നവരെ തിരിച്ചെത്തിക്കാന്‍ നടപടിയുമായി സിപിഐഎം. പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ശ്രമം. അതേസമയം പാര്‍ട്ടിയിലിരിക്കെ ഗുരുതര വീഴ്ച്ച കണ്ടെത്തുകയും അതില്‍ തിരുത്തലില്ലാതെ തുടരുകയും ചെയ്യുന്നവരോട് വിട്ടുവീഴ്ച്ചയുണ്ടാവില്ല.

പ്രാദേശിക പ്രശ്‌നങ്ങള്‍കാരണം പാര്‍ട്ടിയില്‍ നിന്നും അകന്ന നിരവധി പേരുണ്ട്. ഇവരെ ഉള്‍പ്പെടെ തിരിച്ചെത്തിക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാന കമ്മിറ്റി അംഗങ്ങളടക്കം ഇത്തരം നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് സൂചന.
പാര്‍ട്ടി കോണ്‍ഗ്രസിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ളത് കൂടിയായി മാറ്റണമെന്നാണ് നിര്‍ദേശം. ബിജെപിയുടെ വളര്‍ച്ച, 99 സീറ്റ് നേടിയിട്ടും വോട്ടിംഗ് ശതമാനത്തില്‍ കുറവ് വന്നത് എന്നിവരെയെല്ലാം പാര്‍ട്ടിയുടെ സംഘടനാ അടിത്തറ വിപുലപ്പെടുത്തേണ്ടതുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതാണെന്നാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തല്‍.
Next Story

Popular Stories