Top

സമുദായത്തെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ നിലപാടിനൊപ്പമാക്കരുത്; വിലയിരുത്തലില്‍ സിപിഐഎം

നായര്‍ സമുദായത്തിലെ പുരോഗമന വാദികള്‍ ഇടതുപക്ഷത്തിനൊപ്പം നിന്നു

15 Aug 2021 2:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമുദായത്തെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ നിലപാടിനൊപ്പമാക്കരുത്; വിലയിരുത്തലില്‍ സിപിഐഎം
X

എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ തീവ്ര ഇടതുപക്ഷ വിരുദ്ധ നിലപാടിനൊപ്പം സമുദായത്തെ അണിനിരത്താന്‍ കഴിയാത്ത വിധത്തില്‍ ഇടപെടണമെന്നാണ് സിപിഐഎമ്മിന് നല്‍കിയ നിര്‍ദേശം. പാര്‍ട്ടി ഘടകങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദേശിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റി നല്‍കിയ കത്തിലാണ് വിശദീകരണം.


നിലവില്‍ സര്‍ക്കാരുമായി നിസ്സഹകരണ മനോഭാവമാണ് എന്‍എസ്എസ് സ്വീകരിച്ചതെന്നും അത് വഷളാവാതിരിക്കാനുള്ള നടപടികള്‍ സിപിഐഎം സ്വീകരിച്ചിട്ടുണ്ടെന്നും സിപിഐഎം വിലയിരുത്തുന്നു. പ്രകോപനപരമായ ഘട്ടത്തിലും വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുമ്പോഴും പാര്‍ട്ടി നേതാക്കള്‍ സംയമനം പാലിച്ചു. അതുകൊണ്ട് തന്നെ
നായര്‍ സമുദായത്തിലെ പുരോഗമന വാദികള്‍ ഇടതുപക്ഷത്തിനൊപ്പം നിന്നുവെന്നും സിപിഐഎം വിലയിരുത്തല്‍
നായര്‍ സമുദായത്തിലെ പുരോഗമന വാദികള്‍ ഇടതുപക്ഷത്തിനൊപ്പം നിന്നുവെന്നും സിപിഐഎം വിലയിരുത്തല്‍.

ക്രിസ്ത്യന്‍, മുസ്ലീം ഏകീകരണം യുഡിഎഫിന് അനുകൂലമായി ഉണ്ടായില്ലെന്നും പാര്‍ട്ടി വിലയിരുത്തുന്നു. മറ്റു സാമുഹിക വിഭാഗങ്ങളെ ഇടതുപക്ഷത്തോട് ചേര്‍ന്നുനിര്‍ത്താന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സഹായിച്ചുവെന്നും സിപിഐഎം വിലയിരുത്തുന്നു.


Next Story

Popular Stories