Top

ഘടകകക്ഷികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസുകാര്‍ക്കെതിരെ കര്‍ശന നടപടി; യുഡിഎഫില്‍ അടിമുടി മാറ്റം

പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ ഏത് ഘടകകക്ഷിയില്‍പ്പെട്ടവര്‍ മത്സരിച്ചാലും അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കെ സുധാകരന്‍

7 Sep 2021 2:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഘടകകക്ഷികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസുകാര്‍ക്കെതിരെ കര്‍ശന നടപടി; യുഡിഎഫില്‍ അടിമുടി മാറ്റം
X

യുഡിഎഫില്‍ അടിമുടി മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ് നേതൃത്വം. മുന്നണിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഘടനാപരമായ മാറ്റങ്ങള്‍ക്കും ഒരുങ്ങുകയാണ് സംവിധാനം. ആദ്യഘട്ടത്തില്‍ പഞ്ചായത്ത് തലത്തില്‍ യുഡിഎഫിന് ഘടകങ്ങള്‍ രൂപീകരിക്കാനാണ് മുന്നണി നേതൃയോഗം തീരുമാനിച്ചത്. സംസ്ഥാന, ജില്ലാ നിയോജകമണ്ഡലം സമിതികള്‍ കൂടാതെയാണ് പഞ്ചായത്ത് തലത്തില്‍ സമിതി രൂപീകരിക്കുന്നത്.

മുന്നണിയിലെ കക്ഷികള്‍ തമ്മിലെ ബന്ധം ദൃഢമാക്കുകയാണ് ലക്ഷ്യമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന് അറിയിച്ചത്. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ ഏത് ഘടകകക്ഷിയില്‍പ്പെട്ടവര്‍ മത്സരിച്ചാലും അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരനും അറിയിച്ചു.

പഞ്ചായത്ത്, നിയോജക മണ്ഡലങ്ങളിലെ അഴിച്ചുപണി 2 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചത്. നവംബറില്‍ ജില്ലകളില്‍ വിളിച്ചുചേര്‍ക്കുന്ന യോഗങ്ങളില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ പങ്കെടുക്കുകയും ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വിപുലമായ നേതൃസമ്മേളനും നടത്താനുമാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ 22 ന് മുഴുവന്‍ സമയ യുഡിഎഫ് നേതൃയോഗം വിളിച്ചുചേര്‍ക്കും.

Next Story

Popular Stories