Top

'സ്പീക്കര്‍ സന്യാസിയല്ല', നിലപാടുകള്‍ പറയുക തന്നെ ചെയ്യുമെന്ന് എംബി രാജേഷ്

25 Aug 2021 7:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്പീക്കര്‍ സന്യാസിയല്ല, നിലപാടുകള്‍ പറയുക തന്നെ ചെയ്യുമെന്ന് എംബി രാജേഷ്
X

മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികം സംബന്ധിച്ച വിഷയത്തില്‍ വിവാദങ്ങളല്ല, സംവാദങ്ങളാണ് ഉണ്ടാകേണ്ടത് എന്ന് സ്പീക്കര്‍ എം ബി രാജേഷ്. വിവാദം മുതലെടുപ്പികാരെ മാത്രമേ സഹായിക്കും. സംവാദം വസ്തുതകള്‍ മനസിലാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത്് സിങിനോട് ഉപമിച്ച സംഭവത്തിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്നും മലബാര്‍ കലാപത്തിലെ രക്തസാക്ഷികളെ ഒഴിവാക്കിയ നടപടി ചരിത്ര വിരുദ്ധമാണെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി. മലബാര്‍ കലാപ പോരാളികളെ ഒഴിവാക്കിയത് ചരിത്ര വിരുദ്ധമാണെന്ന് കേരളം ഒന്നടങ്കം അത് പറഞ്ഞു കഴിഞ്ഞു. തന്റെ പ്രസ്താവനയില്‍ മനപ്പൂര്‍വ്വം വിവാദം ഉണ്ടാക്കാന്‍ ശ്രമമുണ്ടായെന്നും എംബി രാജേഷ് പ്രതികരിച്ചു.

എന്നാല്‍ തന്റെ പരാമര്‍ശത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്തതിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തനിക്കെതിരെ ഉത്തേരേന്ത്യയില്‍ ആരോ പരാതി കൊടുത്തതായി കേട്ടിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പീക്കര്‍ ആയത് കൊണ്ട് പൗരവകാശം ഇല്ലാതാകുന്നില്ല. പൊതു വിഷയങ്ങളില്‍ നിലപാട് പറയുമെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട് അത് തുടരും. ഞാന്‍ കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടില്ല. ഭരണഘടനയില്‍ സ്പീക്കര്‍ ഇങ്ങനെ പറയരുത് എന്ന് പറഞ്ഞിട്ടില്ല. സ്പീക്കര്‍ എന്നാല്‍ സന്യാസി അല്ലെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ വിവാദങ്ങളുമായി ബന്ധപ്പെട്ട് പുതിയ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടില്ല. ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നത് പുതിയ കാര്യമല്ലെന്നും എംബി രാജേഷ് ചൂണ്ടിക്കാട്ടി.

മലബാര്‍ കലാപത്തില്‍ വഴി തിരിക്കലുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അടിസ്ഥാനപരമായി മലബാര്‍ കലാപം ബ്രിട്ടീഷ് വിരുദ്ധവും ജന്മിത്ത വിരൂദ്ധവുമാണെന്നും സ്പീക്കര്‍ എംബി രാജേഷ് മലപ്പുറത്ത് വ്യക്തമാക്കി. ചരിത്രം വീണ്ടും വിണ്ടും പറഞ്ഞുകൊണ്ടിരിക്കണം. വര്‍ത്തമാനകാലത്തെ കടമകളെ നേരിടാന്‍ അത് കരുത്ത് നല്‍കും. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളും ഉണ്ടാവും അതിനെതിരെ ജാഗ്രതയോടെ കരുതിയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

Popular Stories