Top

തര്‍ക്കം തീര്‍ക്കണമെന്ന് സോണിയാ ഗാന്ധി; 'മുതിര്‍ന്ന നേതാക്കളെ അവഗണിക്കരുത്'

ചര്‍ച്ചകള്‍ തുടരുകയാണെന്നും രണ്ടോ മൂന്നോ ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാവുമെന്നുമാണ് താരിഖ് അന്‍വറിന്റെ പ്രതികരണം

19 Aug 2021 6:25 AM GMT
അനുശ്രീ പി.കെ

തര്‍ക്കം തീര്‍ക്കണമെന്ന് സോണിയാ ഗാന്ധി; മുതിര്‍ന്ന നേതാക്കളെ അവഗണിക്കരുത്
X

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ നേരിട്ട് ഇടപെട്ട് സോണിയാ ഗാന്ധി. ഇടഞ്ഞുനില്‍ക്കുന്നവരെ അനുനയിപ്പിക്കാന്‍ താരിഖ് അന്‍വറിന് സോണിയാഗാന്ധി നിർദേശം നല്‍കി. ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക സംബന്ധിച്ച പരാതിയില്‍ അതൃപ്തി അറിയിച്ചുകൊണ്ട് എല്ലാവരേയും പരിഗണിച്ച് മുന്നോട്ട് പോകണമെന്ന് സോണിയാ ഗാന്ധി പറഞ്ഞു.


അതേസമയം ചര്‍ച്ചകള്‍ തുടരുകയാണെന്നും രണ്ടോ മൂന്നോ ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാവുമെന്നുമാണ് താരിഖ് അന്‍വറിന്റെ പ്രതികരണം.

ഡിസിസി അധ്യക്ഷപട്ടികയില്‍ കെപിസിസിക്കും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും രണ്ട് അഭിപ്രായമാണ്. കെപിസിസിയുമായി സഹകരിക്കേണ്ടതില്ലെന്നായിരുന്നു ഗ്രൂപ്പ് നേതാക്കളുടെ പ്രഖ്യാപനം. ഇതായിരുന്നു ഹൈക്കമാന്റിനെ ആശങ്കപ്പെടുത്തുന്നത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാപട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയതിന് പിന്നാലെ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പ്രതിഷേധം അറിയിച്ചിരുന്നു. വിഎം സുധീരന്‍, കെ മുരളീധരന്‍ എന്നിവരുടെ പ്രതികരണങ്ങളും ഹൈക്കമാന്റ് ഗൗരവത്തോടെയാണ് കാണുന്നത്.




Next Story

Popular Stories