സാദിഖലി തങ്ങള്‍ ചന്ദ്രിക ചെയര്മാന്; എംഡി ചുമതലകൂടി നല്കി ഡയറക്ടര്‍ ബോര്‍ഡ്
മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനായ സാദിഖലി ശിഹാബ് തങ്ങള്‍ ചന്ദ്രിക മലപ്പുറം ഗവേണിങ്ങ് ബോര്‍ഡ് ചെയര്മാന് സ്ഥാനം വഹിച്ചിരുന്നു.
24 April 2022 11:58 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ചെയര്‍മാനായി പണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. മുസ്ലീം പ്രിന്റിങ്ങ് ആന്‍ഡ് പബ്ലിഷിങ്ങ് കമ്പനി ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ചുമതലയും സാദിഖലി ശിഹാബ് തങ്ങള്‍ക്കാണ്. മലപ്പുറത്ത് ചേര്‍ന്ന ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തേ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് സാദിഖലി ശിഹാബ് തങ്ങളിനെ തെരഞ്ഞെടുത്തത്. മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനായ സാദിഖലി ശിഹാബ് തങ്ങള്‍ ചന്ദ്രിക മലപ്പുറം ഗവേണിങ്ങ് ബോര്‍ഡ് ചെയര്മാന് സ്ഥാനം വഹിച്ചിരുന്നു.
ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, കെപിഎ മജീദ് എംഎല്‍എ, പി വി അബ്ദുള്‍ വഹാബ് എംപി, അഡ്വ. പിഎംഎ സലാം, വി കെ ഇബ്രാഹിംകുഞ്ഞ്, പിഎംഎ സമീര്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.
Story Highlights: Sadiq ali Shihab Thangal elected as chandrika chairman and md