Top

യുഡിഎഫില്‍ തുടരുമെന്ന് ആര്‍എസ്പി; അഭിപ്രായവ്യത്യാസങ്ങളിലും സഹകരിക്കാന്‍ തീരുമാനം

യുഡിഎഫ് വിടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ആര്‍എസ്പി നേതൃത്വം

4 Sep 2021 7:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഡിഎഫില്‍ തുടരുമെന്ന് ആര്‍എസ്പി; അഭിപ്രായവ്യത്യാസങ്ങളിലും സഹകരിക്കാന്‍ തീരുമാനം
X

യുഡിഎഫ് വിടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ആര്‍എസ്പി നേതൃത്വം. യുഡിഎഫ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ആര്‍എസ്പി നിലപാട് അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും ആര്‍എസ്പി വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും യുഡിഎഫുമായി സഹകരിച്ചുപോകാമെന്നാണ് നിലപാട്.

നിരന്തരം കോണ്‍ഗ്രസില്‍ ഉണ്ടാവുന്ന പരസ്യപോരിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ നേരിട്ട തിരിച്ചടിയിലും ആര്‍സ്പി നേതൃത്വം അസ്വസ്ഥരാണ്. നിയമസഭയില്‍ കൂടി കനത്ത തോല്‍വി നേരിടുകയും ഭിന്നതകള്‍ പരസ്യമാവുകയും ചെയ്തതോടെ ഷിബു ബേബി ജോണ്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. ഡിസിസി പട്ടിക പ്രഖ്യാപിച്ചതിന് ശേഷവും കോണ്‍ഗ്രസില്‍ സമാന സാഹചര്യം തന്നെയാണെന്നതും ആര്‍എസ്പിയെ അസ്വസ്ഥരാക്കി.
ചവറയിലെ തോല്‍വിയില്‍ ഉള്‍പ്പെടെ ആര്‍എസിപി കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയാണ്. പിന്നാലെ യുഡിഎഫ് ചവറ നിയോജകമണ്ഡലം കമ്മിറ്റി ചെയര്‍മാനെ അനുനയ നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതാണ് ആര്‍ എസ് പിയുടെ നിലപാട് മാറ്റത്തിന്റെ ഒരു കാരണം. അതിനിടയില്‍ ആര്‍എസ്പി നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം തിരുവനന്തപുരത്ത് തുടരുകയാണ്.
Next Story

Popular Stories