Top

അനില്‍കുമാറിനെ ഫോണില്‍ വിളിച്ച് രമേശ് ചെന്നിത്തല; 'തീരുമാനമെടുത്തെന്ന് മറുപടി'

പറഞ്ഞത് പ്രകാരം അനില്‍കുമാറിന്റെ വാര്‍ത്താ സമ്മേളനം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്

14 Sep 2021 5:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അനില്‍കുമാറിനെ ഫോണില്‍ വിളിച്ച് രമേശ് ചെന്നിത്തല; തീരുമാനമെടുത്തെന്ന് മറുപടി
X

കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിടാനൊരുങ്ങുമ്പോള്‍ അനുനയ നീക്കവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രമേശ് ചെന്നിത്തല അനില്‍കുമാറില്‍ ഫോണില്‍ വിളിച്ചുസംസാരിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ നിന്നും പിന്മാറണം എന്ന് അനില്‍കുമാറിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അത് ഉണ്ടായില്ല. തീരുമാനമെടുത്തുപോയി എന്ന മറുപടിയാണ് അനില്‍കുമാര്‍ അറിയിച്ചത്. പറഞ്ഞത് പ്രകാരം അനില്‍കുമാറിന്റെ വാര്‍ത്താ സമ്മേളനം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

തനിക്കെതിരെ കോണ്‍ഗ്രസ് സ്വീകരിച്ച അച്ചടക്ക നടപടി പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അനില്‍കുമാര്‍ രാജിക്കൊരുങ്ങുന്നത്. പാര്‍ട്ടി വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു സസ്പെന്‍ഷന് പിന്നാലെ അനില്‍കുമാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ വിശദീകരണത്തില്‍ കെപിസിസി നേതൃത്വം തൃപ്തരായിരുന്നില്ല. ഡിസിസി പുനഃസംഘടനയെ വിമര്‍ശിച്ച് മാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിനാണ് അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായരെയും അനില്‍കുമാറിനൊപ്പം സസ്പെന്‍ഡ് ചെയ്തിരുന്നു.

Next Story

Popular Stories