Top

'ആഫ്രിക്കയും പി.വി അന്‍വറും മുസ്ലിം ലീഗുകാരും'; കൊടുത്താല്‍ അപ്പോ കിട്ടും മറുപടി

വി.ടി ബൽറാം, കെ.എം ഷാജി, ഷാഫി പറമ്പിൽ തുടങ്ങിയ യുവ നേതാക്കളെ പരിഹസിക്കുന്ന എം.എൽഎയുടെ പോസ്റ്റുകൾ വൈറലാവാറുണ്ട്.

3 Aug 2021 1:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആഫ്രിക്കയും പി.വി അന്‍വറും മുസ്ലിം ലീഗുകാരും; കൊടുത്താല്‍ അപ്പോ കിട്ടും മറുപടി
X

സൈബറിടത്തില്‍ സജീവമായ രാഷ്ട്രീയ നേതാക്കളിലൊരാളാണ് പി.വി അന്‍വര്‍ എം.എല്‍.എ. രാഷ്ട്രീയ എതിരാളികളും എം.എല്‍.എയും തമ്മില്‍ ഫേസ്ബുക്കില്‍ ഏറ്റുമുട്ടുന്നതും പതിവാണ്. വി.ടി ബൽറാം, കെ.എം ഷാജി, ഷാഫി പറമ്പിൽ തുടങ്ങിയ യുവ നേതാക്കളെ പരിഹസിക്കുന്ന എം.എൽഎയുടെ പോസ്റ്റുകൾ വൈറലാവാറുണ്ട്.ച്ച് പി.വി അന്‍വര്‍ പോസറ്റ് ചെയ്യുന്ന കുറിപ്പുകളാണ് പ്രധാനമായും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കാറ്. മുസ്ലിം ലീഗിന്റെ സൈബറിടത്തില്‍ ഏറ്റവും വിമര്‍ശിക്കപ്പെടുന്നയാളും ഒരുപക്ഷേ പി.വി അന്‍വറായിരിക്കും.

പി.വി അന്‍വറിനെ വിമര്‍ശിക്കാന്‍ ഏറ്റവും കൂടുതല്‍ മുസ്ലിം ലീഗ് പ്രവത്തകര്‍ ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ ആഫ്രിക്ക സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്. പലതവണ ഇതുമായി ബന്ധപ്പെട്ട വിശദീകരണം അദ്ദേഹം നല്‍കിയിട്ടുണ്ടെങ്കിലും കമന്റുകള്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടും. കഴിഞ്ഞ ദിവസവും സമാന കമന്റ് വന്നു. 'ഇതിലുള്ളവര്‍ ഒക്കെ ഇപ്പൊ സുഖായി ജീവിക്കുന്നുണ്ട്. ഇജ്ജ് അങ്ങ് ആഫ്രിക്കയില്‍ അല്ലേ' എന്നായിരുന്നു കമന്റ്.
അധികം വൈകാതെ എം.എല്‍.എ അതേ നാണയത്തില്‍ തിരിച്ചടിച്ചു. ' പി.വി.അന്‍വര്‍ ആഫ്രിക്കയില്‍ പോയെങ്കില്‍ പോകുന്നത് സ്വന്തം ചിലവിലാ.അല്ലാതെ നിന്റെ ലീഗ് നേതാക്കള്‍ മന്ത്രിമാരായിരിക്കെ 28 ഉം 30 ഉം തവണ സര്‍ക്കാര്‍ ചിലവില്‍ നികുതിപ്പണം ഉപയോഗിച്ച് വിദേശത്ത് പോയത് പോലെ അല്ല. അതുകൊണ്ട് തന്നെ തല്‍ക്കാലം നിന്നെ കണക്ക് ബോധിപ്പിക്കേണ്ട കാര്യവുമില്ല.' മറുപടി കമന്റില്‍ അദ്ദേഹം പറഞ്ഞു. 3000 പേരാണ് ഈ കമന്റ് ലൈക്ക് ചെയ്തിരിക്കുന്നത്.


Next Story

Popular Stories