Top

ഗുരുവായൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യം; ഹരജി സ്വീകരിച്ച് ഹൈക്കോടതി

18268 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എന്‍കെ അക്ബറിന്റെ വിജയം

25 Aug 2021 2:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുരുവായൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യം; ഹരജി സ്വീകരിച്ച് ഹൈക്കോടതി
X

ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നല്‍കിയ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് എംആര്‍ അനില്‍കുമാറാണ് ഹരജി നല്‍കിയത്. പിന്നാലെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാന്‍ ജസ്റ്റിസ് മേരി ജോസഫ് നിര്‍ദേശിച്ചു.

ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന നിവേദിത സുബ്രഹ്മണ്യത്തിന്റെ നാമനിര്‍ദേശ പത്രിക മതിയായ രേഖകള്‍ നല്‍കിയെന്ന കാരണത്താല്‍ തള്ളിയിരുന്നു. പത്രികക്കൊപ്പം നല്‍കുന്ന ഫോമില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഒപ്പ് ഇല്ലെന്ന് ചൂണ്ടികാട്ടിയാണ് പത്രിക തള്ളിയത്. എന്നാല്‍ ഇത്തരം അപാകതകള്‍ ഉള്ള പത്രികകള്‍ പല മണ്ഡലങ്ങളിലും റിട്ടേണിംഗ് ഓഫീസര്‍ സ്വീകരിച്ചെന്നും നിവേദിതയുടെ പത്രിക തള്ളിയത് വിവേചനമാണെന്നും ആരോപിച്ചാണ് ഹരജി.
സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് എന്‍കെ അക്ബറാണ് ഇവിടുത്തെ ജനപ്രതിനിധി. 18268 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എന്‍കെ അക്ബറിന്റെ വിജയം. മണ്ഡലത്തില്‍ മത്സരിച്ച് കെഎന്‍എ ഖാദറിന് 58804 വോട്ടുകള്‍ ലഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ദിലീപ് നായരാണ് മത്സരിച്ചത്
Next Story

Popular Stories