Top

മുഈന്‍ അലി തങ്ങള്‍ക്കൊപ്പം പാണക്കാട് കുടുംബം; 'ശക്തമായ നടപടി വേണ്ട'; ഫോണിലൂടെ നിലപാടറിയിച്ച് കെഎം ഷാജിയും

പാണക്കാട് കുടുംബത്തിന്റെ അഭിപ്രായം റഷീദ് അലി ശിഹാബ് തങ്ങള്‍ ലീഗ് ഉന്നതാധികാര സമിതി യോഗത്തെ അറിയിച്ചു.

7 Aug 2021 11:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഈന്‍ അലി തങ്ങള്‍ക്കൊപ്പം പാണക്കാട് കുടുംബം; ശക്തമായ നടപടി വേണ്ട; ഫോണിലൂടെ നിലപാടറിയിച്ച് കെഎം ഷാജിയും
X

ഹൈദരലി ശിഹാബ് തങ്ങളുടെ മകനും മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി തങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണ്ടെന്ന നിലപാടില്‍ പാണക്കാട് കുടുംബം. കടുത്ത നടപടി വേണ്ടെന്ന പാണക്കാട് കുടുംബത്തിന്റെ അഭിപ്രായം റഷീദ് അലി ശിഹാബ് തങ്ങള്‍ ലീഗ് ഉന്നതാധികാര സമിതി യോഗത്തെ അറിയിച്ചു. യോഗത്തില്‍ ഒത്തു തീര്‍പ്പു ചര്‍ച്ചകള്‍ക്ക് ഹൈദരലി ശിഹാബ് തങ്ങളാണ് റഷീദ് അലിയെ നിയോഗിച്ചത്. മുഈനലി തങ്ങളുടെ ഭാഗത്ത് നിന്ന് സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. പക്ഷെ അതിന്റെ പേരില്‍ ശക്തമായ ഒരു നടപടിയിലേക്ക് കടക്കേണ്ടതില്ലെന്നാണ് റഷീദ് അലി അറിയിച്ചത്.


അന്തരിച്ച ഉമറലി ശിഹാബ് തങ്ങളുടെ മകനാണ് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനായ റഷീദ് അലി ശിഹാബ് തങ്ങള്‍. മുഈനലി തങ്ങളെ കെഎം ഷാജിയും യോഗത്തില്‍ പിന്തുണച്ചു. ഇദ്ദേഹത്തെതിനെതിരെ നടപടി വേണ്ടെന്ന് കെഎം ഷാജി ഫോണ്‍ മുഖേന നേതൃത്വത്തെ അറിയിച്ചു.

ലീഗ് നേതൃഭാരവാഹികളായ സാദിഖ് അലി തങ്ങള്‍, കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പിഎംഎ സലാം, പിവി അബ്ദുല്‍ വഹാബ്, കെപിഎ മജീദ്, എം കെ മുനീര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയെയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മുഈനലി തങ്ങള്‍ക്കെതിരായ നടപടിയുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെയും വിളിപ്പിച്ചത്.

Next Story

Popular Stories