Top

'പ്രായമായില്ലേ, ചിലതെല്ലാം മറന്നുപോയി കാണും'; മുനവെച്ച പ്രതികരണവുമായി എവി ഗോപിനാഥ്

എവി ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയും കെ സുധാകരനും നേരിട്ടെത്തിയിരുന്നു

29 Aug 2021 2:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രായമായില്ലേ, ചിലതെല്ലാം മറന്നുപോയി കാണും; മുനവെച്ച പ്രതികരണവുമായി എവി ഗോപിനാഥ്
X

ഡിസിസി പട്ടിക പ്രഖ്യാപനത്തില്‍ പ്രതികരിച്ച് എവി ഗോപിനാഥ്. തെരഞ്ഞെടുപ്പ് കാലത്ത് മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പറഞ്ഞ ഉറപ്പുകള്‍ പാലിക്കപ്പെടാതെ പോയത് എന്ത്‌കൊണ്ടാണെന്ന് അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എവി ഗോപിനാഥിന്റെ മറുപടി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് കലാപക്കൊടി ഉയര്‍ത്തിയ എവി ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയും കെ സുധാകരനും നേരിട്ടെത്തിയിരുന്നു. ഡിസിസി പ്രസിഡണ്ട് ആക്കാം എന്നാ ധാരണയായിരുന്നു ഉണ്ടായത്. എന്നാല്‍ എ തങ്കപ്പനെ അധ്യക്ഷനായി പ്രഖ്യാപിക്കുകയായിരുന്നു.
ഉമ്മന്‍ ചാണ്ടിക്കും, കെ.സുധാകരനും പ്രായമായില്ലേയെന്നും അതുകൊണ്ടാണ് ചിലതെല്ലാം മറന്നതെന്നുമുള്ള മുന വെച്ചുള്ള പ്രതികരണമായിരുന്നു എവി ഗോപിനാഥ് നടത്തിയത്.താന്‍ വലിയ ആള്‍ അല്ലെന്നും ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നുവെന്നും ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ഗ്രൂപ്പ് സമവാക്യങ്ങള്‍ ശക്തമാണ്. അതുകൊണ്ടുതന്നെ ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെ കൂട്ടിയിണക്കി മുന്നോട്ടു പോകുകയെന്ന പ്രതിസന്ധിയാണ് എ തങ്കപ്പന്റെ മുമ്പിലുള്ളത്.മുന്‍ കെ.എസ്.യു ജില്ല പ്രസിഡന്റ്മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുന്‍ പാലക്കാട് ഡി.സി.സി ജനറല്‍ സെക്രട്ടറി എന്നി നിലകളില്‍ ഏ തങ്കപ്പന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്.
Next Story

Popular Stories