Top

വിപ്പ് കൈപ്പറ്റാതെ ജോസഫ് വിഭാഗം അംഗം; വീടിന്റെ ഭിത്തിയില്‍ ഒട്ടിച്ച് പ്രവര്‍ത്തകര്‍; റാന്നിയില്‍ ഇന്ന് അവിശ്വാസ പ്രമേയം

റാന്നി പഞ്ചായത്തില്‍ ഇന്ന് അവിശ്വാസ പ്രമേയം നടക്കാനിരിക്കെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ഭിന്നത

3 Sep 2021 5:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിപ്പ് കൈപ്പറ്റാതെ ജോസഫ് വിഭാഗം അംഗം; വീടിന്റെ ഭിത്തിയില്‍ ഒട്ടിച്ച് പ്രവര്‍ത്തകര്‍; റാന്നിയില്‍ ഇന്ന് അവിശ്വാസ പ്രമേയം
X

പത്തനംതിട്ട റാന്നി പഞ്ചായത്തില്‍ ഇന്ന് അവിശ്വാസ പ്രമേയം നടക്കാനിരിക്കെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ഭിന്നത. ജോസഫ് വിഭാഗത്തിലെ ഒരു അംഗം വിപ്പ് കൈപ്പറ്റാതെ വന്നതോടെ, വിപ്പ് അംഗത്തിന്റെ വീടിന്റെ ഭിത്തിയില്‍ ഒട്ടിച്ചു പോരുകയായിരുന്നു.

ജോസ് കെ മാണി ഗ്രൂപ്പുകാരിയായ പ്രസിഡണ്ട് ശോഭാ ചാര്‍ളിക്കെതിരെയാണ് യുഡിഎഫിലെ നാല് അംഗങ്ങളും ഒരു സ്വതന്ത്രനും ഒപ്പിട്ട അവിശ്വാസം റാന്നി ബിഡിഒക്ക് നല്‍കിയത്. എന്നാല്‍ ഒരു അംഗം വിട്ടു നില്‍ക്കുകയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധു സഞ്ജയന്‍, മിനി തോമസ്, മിനു ഷാജി, പ്രസന്ന കുമാരി, സ്വതന്ത്ര അംഗം കെ ആര്‍ പ്രകാശ് എന്നിവരാണ് ഒപ്പിട്ടത്. 13 അംഗ പഞ്ചായത്തില്‍ യുഡിഎഫ്-5, എല്‍ഡിഎഫ്-5, ബിജെപി-2, സ്വതന്ത്രന്‍-1 എന്നിങ്ങനെയാണ് കക്ഷി നില.
ശോഭാ ചാര്‍ളിക്കെതിരെ അവിശ്വാസം പാസാകണമെങ്കില്‍ 7 പേര്‍ വോട്ട് ചെയ്യണം. ബിജെപിയിലെ രണ്ട് പേര്‍ അവിശ്വാസത്തെ അനുകൂലിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കഴിഞ്ഞ തവണ സ്വതന്ത്രനായി വിജയിച്ച കെആര്‍ പ്രകാശിനെ പ്രസിഡണ്ട് സ്ഥാനം നല്‍കി മുന്നോട്ട് പോയപ്പോള്‍ ബിജെപി, എല്‍ഡിഎഫ് പിന്തുണയോടെ മാണി ഗ്രൂപ്പിലെ ശോഭാ ചാര്‍ളി പ്രസിഡണ്ടാവുകയായിരുന്നു.
Next Story

Popular Stories