Top

എല്‍ഡിഎഫിനെ ബിജെപി പിന്തുണയ്ക്കുമോ?; കോട്ടയം നഗരസഭയില്‍ ഇന്ന് അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക്

24 Sep 2021 2:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്‍ഡിഎഫിനെ ബിജെപി പിന്തുണയ്ക്കുമോ?; കോട്ടയം നഗരസഭയില്‍ ഇന്ന് അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക്
X

കോട്ടയം നഗരസഭയിലെ യുഡിഎഫ് ഭരണ സമിതിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്ന് ചര്‍ച്ച ചെയ്യും. നഗരസഭയില്‍ എല്‍ഡിഎഫ് - യുഡിഎഫ് അംഗബലം തുല്യമായതിനാല്‍ ബിജെപിയുടെ നിലപാട് നിര്‍ണായകമാകും. ഇരാറ്റുപേട്ട നഗര സഭയിലെ യുഡിഎഫ് ഭരണ സമതിക്ക് എതിരായുള്ള എല്‍ഡിഎഫിന്റെ അവിശ്വാസം പാസായത് എസ്ഡിപിഐ പിന്തുണയിലായിരുന്നു. ഇതുയര്‍ത്തിയ രാഷ്ട്രീയ വിവാദം അവസാനിക്കുന്നതിന് മുമ്പേയാണ് കോട്ടയം വാര്‍ത്താ ശ്രദ്ധ പിടിച്ച് പറ്റുന്നത്.

യുഡിഎഫില്‍ വിള്ളല്‍ ഉണ്ടാകാന്‍ സാധിച്ചില്ലെങ്കില്‍ അവിശ്വാസം പാസാകണമെങ്കില്‍ ബിജെപിയുടെ പിന്തുണ എല്‍ഡിഎഫിന് ആവശ്യമാണ്. 52 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങള്‍ വീതമാണുള്ളത്. ബിജെപിക്ക് എട്ടും. അതായത് അവിശ്വാസം പാസാക്കുമെങ്കില്‍ 27 അംഗങ്ങളുടെ പിന്തുണവേണം. യുഡിഎഫ് ഭരണസമിതിക്കെതിരെയുള്ള സമരത്തില്‍ ബിജെപി മുന്‍പന്തിയിലുണ്ടായിരുന്നു. അതിനാല്‍ തന്നെ ബിജെപി അവിശ്വാസത്തെ പിന്തുണക്കുമെന്ന് സിപിഐഎം കരുതുന്നു.

എന്നാല്‍ നിലപാട് വ്യക്തമാക്കാന്‍ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി നഗരസഭ കൗണ്‍സിലറര്‍ മാര്‍രുടെ യോഗത്തില്‍ അവിശ്വാസത്തെ പിന്തുണയ്ക്കുണമെന്ന്

ഭൂരിഭാഗം അംഗങ്ങളും അവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിലപാടിന് സംസ്ഥാന നേതൃത്വം പച്ചക്കൊടി കാണിക്കുമോ എന്നതാണ് സംശയമാണ്. ഈരാറ്റുപേട്ട നഗരസഭയിലെ എല്‍ഡിഎഫിന്റെ അവിശ്വാസത്തെ എസ്ഡിപിഐ പിന്തുച്ചതിനെ അവിശുദ്ധ കൂട്ടുകെട്ട് എന്നായിരുന്ന് ബിജെപി സംസ്ഥാന നേതൃത്വം വിശേഷിപ്പിച്ചത്. ഈ സാഹചര്യത്തില്‍ സിപിഐഎമ്മിനെ പിന്തുണയ്ച്ചാല്‍ വിശദീകരിക്കാന്‍ പാടുപെടുമെന്നതാണ് ബിജെപിയുടെ ആശങ്ക.

വിഷയത്തില്‍ വെള്ളിയാഴ്ച രാവിലെ ബിജെപി ജില്ലാ അധ്യക്ഷന്‍ നോബിള്‍ മാത്യു കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ വെച്ചു മാത്രമേ ബിജെപി വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളു എന്നാണ് വിവരം.

ബിജെപി വിട്ടുനിന്നാലും യുഡിഎഫിലെ അനക്യം പ്രയോജനപ്പെടുത്താം എന്ന് സിപിഐഎം കരുതുന്നുണ്ട്. ഇതിനായിയുള്ള നീക്കവും സജീവമാണ്. എന്നാല്‍ ഭരണകക്ഷിയിലെ വിള്ളല്‍ മുതലാക്കണമെങ്കില്‍ 5 അംഗങ്ങളെ എങ്കിലും എല്‍ഡിഎഫിന് മറുകണ്ടം ചാടിക്കണം. യുഡിഎഫ് വിമതയായി ജയിച്ച് പിന്നീട് കോണ്‍ഗ്രസ് ക്യാമ്പിലെത്തിയ ബിന്‍സി സെബാസ്റ്റ്യനാണ് നിലവിലെ കോട്ടയം നഗരസഭ അധ്യക്ഷ.

Next Story

Popular Stories